ADVERTISEMENT

തിരുവനന്തപുരം∙ അഡ്മിനിസ്ട്രേഷൻ ഐജി പി.വിജയനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. അഡ്മിനിസ്ട്രേഷൻ ഐജിയുടെ എക്സ് കേഡർ പോസ്റ്റ് സർക്കാർ റദ്ദാക്കി.

സോഷ്യൽ പൊലീസിങ്, ട്രാഫിക് ഐജി ഗോകുലത്ത് ലക്ഷ്മണിനെ ട്രാഫിക്, റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയായി നിയമിച്ചു. സോഷ്യൽ പൊലീസിങ്ങിന്റെ അഡീഷനൽ ചുമതലയുമുണ്ടാകും. ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി സി.എച്ച്. നാഗരാജുവിനെ അഡ്മിനിസ്ട്രേഷൻ ഡിഐജിയായി നിയമിച്ചു. സെക്യൂരിറ്റി ഡിഐജി എ. അക്ബറിനെ ഇന്റലിജൻസ് വിഭാഗം ഡിഐജിയാക്കി. സെക്യൂരിറ്റി ഡിഐജിയുടെ അധിക ചുമതലയും നൽകി.

English Summary: Reshuffle in Police Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com