ADVERTISEMENT

തിരുവനന്തപുരം∙ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ഇത്തവണ മുതൽ ക്യൂആർ കോഡും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. തൊഴിൽ ദാതാക്കൾക്കും വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും പാസ്പോർട്ട് ഓഫിസ് അധികാരികൾക്കും സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റിന്റെ ആധികാരികത ഏതു സമയത്തും ഉറപ്പാൻ ഇതു സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2018, 2019 വർഷങ്ങളിൽ പരീക്ഷയെഴുതി പാസായ എല്ലാ വിദ്യാർഥികളുടെയും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാണ്. 2020 ലെ ഡ‍ിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് ലഭ്യമാക്കുന്നതാണ്.

English Summary: SSLC certificate contains QR code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com