ADVERTISEMENT

കൊച്ചി∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടന്ന ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലം ചരിത്രവിജയമാണ് കുട്ടികൾക്കു സമ്മാനിച്ചത്. പരീക്ഷയെഴുതിയ 98.82 ശതമാനമാനം പേരും വിജയിച്ചു. ഇതിനു പിന്നാലെ ചിരിയൊരുക്കി സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. പി.കെ.അബ്‍ദുറബ്ബിന്റെ കാലവും അന്നത്തെ വിജയശതമാനവുമൊക്കെ പരിഹസിച്ചവരുടെ പോസ്റ്റുകൾ കുത്തിപ്പൊക്കിയാണു ട്രോളൊരുക്കുന്നത്.

sslc-troll
എസ്എസ്എൽസി ഫലത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ട്രോളുകൾ

ഡിവൈഎഫ്ഐയുടെ പഴയ പോസ്റ്റാണ് ട്രോളിന് ആയുധമാക്കുന്നത്. മഴ നനയാതിരിക്കാൻ സ്കൂളിൽ കയറി നിന്ന ഗോപാലേട്ടനും അദ്ദേഹത്തിന്റെ പശുവും ഇത്തവണയും പരീക്ഷ ജയിച്ചിരിക്കുന്നു എന്നാണ് ഡിവൈഎഫ്ഐയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയുള്ള മറുപടി ട്രോൾ. പുസ്തകം നേരത്തെ കിട്ടിയത് കൊണ്ടാണ് ഗോപാലേട്ടനും പശുവും ജയിച്ചതെന്ന മറുപടി ട്രോളുകളും സജീവമാണ്.

sslc-troll-new
എസ്എസ്എൽസി ഫലത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ട്രോളുകൾ

English Summary : SSLC Exam Results trolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com