ADVERTISEMENT

തിരുവനന്തപുരം∙ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 0.71% വിജയം കൂടുതലാണ്. 41,906 പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം 37,334 പേർക്കാണ് എ പ്ലസ് ലഭിച്ചത്. ഈ വർഷം 4572 പേർക്ക് കൂടുതലായി എ പ്ലസ് ലഭിച്ചു.

റഗുലർ വിഭാഗത്തിൽ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,17,101 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

പ്രൈവറ്റായി പരീക്ഷയെഴുതിയ 1770പേരിൽ 1356 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 76.61. ഉയർന്ന വിജയശതമാനം നേടിയ റവന്യൂ ജില്ല പത്തനം തിട്ട – 99.71. കുറവ് വയനാട് – 95.04 ശതമാനം. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് – 100 ശതമാനം. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 95.04 ശതമാനം. കൂടുതൽ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച ജില്ല മലപ്പുറം. 2736 പേർക്ക് എ പ്ലസ് ലഭിച്ചു. 1837 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളാണ് സമ്പൂർണ വിജയം നേടിയത്.

വെബ്സൈറ്റുകൾ:

www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in,
എസ്എസ്എൽസി (എച്ച്ഐ): www.sslchiexam.kerala.gov.in,
ടിഎച്ച്എസ്എൽസി (എച്ച്ഐ): www.thslchiexam.kerala.gov.in,
ടിഎച്ച്എസ്എൽസി: www.thslcexam.kerala.gov.in,
എഎച്ച്എസ്എൽസി: www.ahslcexam.kerala.gov.in

ഫലം ലഭിക്കുന്ന മൊബൈൽ ആപ്പുകൾ:

പിആർഡി ലൈവ്, സഫലം 2020

Content Highlights: SSLC, SSLC Results, THSLC Results, AHSLC Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com