‘കർണാടകയിൽ കോവിഡ് ബാധിതരുടെ മൃതദേഹം ബാഗിലാക്കി എറിയുന്നു’

covid-dead-bodies-karnataka
ട്വിറ്റർ വിഡിയോയിൽ നിന്നുള്ള ചിത്രം
SHARE

ബെംഗളൂരു ∙ കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതായി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. മനുഷ്യത്വരഹിതമായ രീതിയിൽ മൃതദേഹങ്ങൾ മറവു ചെയ്യുന്നതു വളരെയധികം വേദനിപ്പിക്കുന്നെന്നു ട്വിറ്ററിൽ കുറിച്ച ശിവകുമാർ, വിഡിയോയും പങ്കുവച്ചു. പിപിഇ കിറ്റ് ധരിച്ച കുറച്ചുപേർ ബാഗുകളിലാക്കി കൊണ്ടുവന്ന മൃതദേഹങ്ങൾ വലിയ കുഴിയിലേക്കു വലിച്ചെറിയുന്നതാണു വിഡിയോയിൽ കാണുന്നത്.

‘ഇതാണോ സംസ്കാരം? സർക്കാർ കോവിഡ് പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിന്റെ പ്രതിഫലനമാണ് ഈ കാഴ്ച’ ശിവകുമാർ പറഞ്ഞു. സർക്കാർ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. സംഭവം കർണാടകയിൽ വൻ വിവാദമായതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

English Summary : Video Showing Bodies of Covid-19 Victims Being Dumped in Pit in Karnataka Triggers Outrage, Probe Ordered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA