ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മിനിമം ചാർജ് 8 രൂപയായി തുടരും. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററിൽനിന്ന് രണ്ടരയായി കുറച്ചു. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് രാമചന്ദ്രൻ കമ്മറ്റി ശുപാർശ ചെയ്ത നിരക്കായ 90 പൈസയാകും. കെഎസ്ആർടിസി ഓർഡിനറി ബസിനും ഇതേ നിരക്കായിരിക്കും.

കെഎസ്ആർടിസിയുടെ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ സൂപ്പർ ക്ലാസ് ബസുകൾക്ക് നിലവിലെ നിരക്കിൽനിന്നും മിനിമം ചാർജും കിലോമീറ്റർ ചാർജും 25% വർധിക്കും. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് യാത്ര ഇല്ലാത്തതിനാൽ കൺസഷൻ നിരക്കിൽ മാറ്റമില്ല. വിദ്യാർഥികളുടെ കൺസഷനിൽ 50% വർധനയാണ് കമ്മറ്റി ശുപാർശ ചെയ്തിരുന്നത്.

മിനിമം ചാർജ് 8 രൂപയില്‍നിന്ന് 10രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ടിലെ ശുപാർശ. മിനിമം ചാർജ് 12 രൂപയെങ്കിലും ആക്കണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. ഇതു രണ്ടും പരിശോധിച്ചശേഷം 25% വർധനയാണ് ഗതാഗതവകുപ്പ് ശുപാർശ ചെയ്തത്. 

മിനിമം ചാർജിനുള്ള ദൂരം 2.5 കിലോമീറ്ററാകുമ്പോൾ നിരക്കിലെ വ്യത്യാസം ഇങ്ങനെ:

English Summary : Bus fare hike in State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com