sections
MORE

ജീവനക്കാരെ പുറത്താക്കി, സ്വത്തു വിവരങ്ങൾ ചോദിച്ചു; യുഎസ് – ചൈന ‘മാധ്യമ യുദ്ധം’

US-and-china
ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്, യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്
SHARE

ബെയ്ജിങ്∙ ചൈനയിൽ പ്രവർത്തിക്കുന്ന നാല് യുഎസ് മാധ്യമങ്ങളോടു ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് ചൈനീസ് ഭരണകൂടം. ഏഴു ദിവസത്തിനകം വിവരങ്ങൾ കൈമാറണമെന്നാണു നിർദേശം. അസോസ്യേറ്റഡ് പ്രസ്, യുണൈറ്റഡ് പ്രസ് ഇന്റർനാഷനൽ, സിബിഎസ്, എൻപിആർ എന്നീ മാധ്യമ സ്ഥാപനങ്ങളോടാണു ചൈന വിവരങ്ങൾ ആവശ്യപ്പെട്ടത്. ചൈനയിൽ ഇവർക്കു കെട്ടിടം, ഭൂമി എന്നിവയുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും നൽകണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാൻ വ്യക്തമാക്കി.

യുഎസിലെ ചൈനീസ് മാധ്യമങ്ങൾക്കെതിരെ സർക്കാർ സ്വീകരിക്കുന്ന അടിച്ചമർത്തൽ നടപടികൾക്കു മറുപടിയാണ് ഇതെന്നും വിദേശകാര്യ വക്താവ് സാവോ ലിജിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ 22ന് നാല് ചൈനീസ് മാധ്യമങ്ങളെ യുഎസ് ‘ഫോറിൻ മിഷൻ’ എന്ന വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഫെബ്രുവരിയിൽ അഞ്ച് സ്ഥാപനങ്ങൾക്കും സമാനമായ നടപടി നേരിടേണ്ടിവന്നു. ഈ ഒൻപതു സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതു ചൈനീസ് സര്‍ക്കാരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോർഗൻ ഓർട്ടാഗസ് പറഞ്ഞിരുന്നു.

യുഎസിലെ സ്ഥാപനങ്ങളോട് ചൈനീസ് ജീവനക്കാരെ ഒഴിവാക്കാൻ യുഎസ് സർക്കാർ ആവശ്യപ്പെട്ടപ്പോൾ ചൈനയിലെ ദ് ന്യൂയോർക്ക് ടൈംസ്, ദ് വാൾസ്ട്രീറ്റ് ജേണൽ, ദ് വാഷിങ്ടൻ പോസ്റ്റ് എന്നീ സ്ഥാപനങ്ങളിലെ യുഎസിൽനിന്നുള്ള ജീവനക്കാരെ പുറത്താക്കി ചൈനയും തിരിച്ചടിച്ചു. വോയ്സ് ഓഫ് അമേരിക്ക, ടൈം മാഗസിൻ എന്നിവയോടും ചൈന വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് മാധ്യമങ്ങൾക്കു മേലുള്ള നിയന്ത്രണം യുഎസ് പറയുന്ന മാധ്യമ സ്വാതന്ത്ര്യത്തിലെ കാപട്യമാണു പുറത്തുകൊണ്ടുവരുന്നതെന്നും ചൈനീസ് വക്താവ് പ്രതികരിച്ചു.

യുഎസിൽ പ്രവര്‍ത്തിക്കുന്ന ചൈനീസ് മാധ്യമങ്ങളോട് ജീവനക്കാർ, സ്വത്തുവകകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കാനാണു നേരത്തേ ആവശ്യപ്പെട്ടത്. അതേസമയം ഈ സ്ഥാപനങ്ങൾക്കു വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതില്‍ തടസ്സമൊന്നുമില്ലെന്നും യുഎസ് അറിയിച്ചിരുന്നു. വ്യാപാരത്തർക്കം കൂടാതെ കോവിഡ് മഹാമാരി, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കോവിഡ് മഹാമാരിയുടെ പേരില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയ്ക്കെതിരെ പല തവണ ആരോപണമുന്നയിച്ചു. എന്നാല്‍ യുഎസാണ് വിഷയം രാഷ്ട്രീയവൽക്കരിക്കുന്നതെന്നു ചൈനയും തിരിച്ചടിച്ചു.

English Summary: China Orders Four US Media Outlets To Disclose Finances, Staff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA