ADVERTISEMENT

തിരുവനന്തപുരം ∙ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തിട്ടും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധം കൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

‘പദ്ധതി നടപ്പാക്കാൻ എല്ലാ വളഞ്ഞ വഴികളും മുഖ്യമന്ത്രി സ്വീകരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നു. എന്താണ്, ആരാണ് ഇതിന്റെ പിന്നിൽ? വളരെ ദുരൂഹമായ ഇടപാടാണിത്. ധനകാര്യ വകുപ്പിന്റെയും അന്നത്തെ ചീഫ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണു സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയത്.

മുഖ്യമന്ത്രിയുടെ യോഗത്തിൽ സമ്മർദം വന്നപ്പോൾ പിന്നീട് ധനകാര്യ വകുപ്പും അംഗീകരിച്ചു കാണും. പക്ഷേ പ്രസക്തമായ കാര്യങ്ങളാണു ധനകാര്യ സെക്രട്ടറി ധനമന്ത്രിയുടെ അനുമതിയോടെ ഫയലിൽ എഴുതിയിട്ടുള്ളത്.

സർക്കാർ നടപടികൾ പൂർണമായും സുതാര്യവും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുമായിരിക്കണം. പക്ഷേ ഇ-മൊബിലിറ്റി പദ്ധതിയിൽ എല്ലാം ദുരൂഹമാണ്. ഈ കള്ളക്കച്ചവടം അനുവദിക്കാനാവില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞശേഷം ബാക്കി കാര്യങ്ങൾ വ്യക്തമാക്കാം’- ചെന്നിത്തല പറഞ്ഞു.

Content Highlight: E Mobility Project, CM Pinarayi Vijayan, Ramesh Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com