ADVERTISEMENT

വളാഞ്ചേരി ∙ ദേശീയപാത വളാഞ്ചേരി വട്ടപ്പാറയിൽ രാത്രിയിൽ പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. വാഹനത്തിനുള്ളൽ കുടുങ്ങിയ ഡ്രൈവർ തിരുനൽവേലി സ്വദേശി അറമുഖ സ്വാമിയെ (38) പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴ്ചയിലേക്കു മറിഞ്ഞ ലോറിയിൽ നിന്നും വാതകം ചോരുന്നുവെന്ന സംശയത്തെ തുടർന്ന് അധികൃതർ നടപടികൾ സ്വീകരിച്ചു. വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. നിറയെ പാചകവാതകവുമായി കൊച്ചി ഭാഗത്തേക്കു പോകുന്ന കാപ്സ്യൂൾ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.

English Summary: Gas tanker lorry accident at Valanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com