ADVERTISEMENT

കോതമംഗലം∙ പൂയംകുട്ടിയില്‍ കിണറ്റില്‍വീണ കാട്ടാനയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശങ്ങള്‍ ഇടിച്ചായിരുന്നു ആനയെ കരയ്ക്കു കയറ്റിയത്. വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തടഞ്ഞു.

മണ്ണ‌ുമാന്തി യന്ത്രം ഉപയോഗിച്ച് വശങ്ങള്‍ ഇടിച്ച് വഴിയൊരുക്കിയിട്ടും കിണറ്റില്‍ നിന്നൊന്ന് കയറാന്‍ കുട്ടിക്കൊ‌മ്പന്‍ ഏറെ നേരെം കഷ്ടപ്പെട്ടു...ഒടുവില്‍ കരകയറി കാടുലക്ഷ്യമാക്കി ഓടി.. റോഡ് മുറിച്ചുകടക്കവെ അരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങളോട് കലി തീര്‍ത്തു... തുടര്‍ന്ന് റോഡിനപ്പുറത്തുള്ള പുഴ നീന്തിക്കടന്ന് പൂയംകുട്ടി വനത്തിനുള്ളിലേക്ക് ഓടി മറഞ്ഞു....

പുലര്‍ച്ചെ 6 മണിയോടെയാണ് കാടിറങ്ങിവന്ന കുട്ടിക്കൊമ്പനെ കിണറു ചതിച്ചത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വനം വകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി... പിന്നാലെ കിണറിടിക്കാന്‍ മണ്ണുമാന്തി യന്ത്രവും എത്തി. വനംവകുപ്പ് ജീവനക്കാരെ കണ്ടതോടെ നാട്ടുകാര്‍ പ്രതിഷേധം തുടങ്ങി. ആനയെ വെറുതെയങ്ങു കയറ്റിവിടാന്‍ അനുവദിക്കില്ല. തിരികെ വരാതിരിക്കാന്‍ ഒന്നുകില്‍ കിടങ്ങ് കുഴിക്കണം. അല്ലെങ്കില്‍ വൈദ്യുതി വേലി നിര്‍മിക്കണം..പ്രതിഷേധം കനത്തതതോടെ വൈദ്യുതി വേലി നിര്‍മിക്കാം എന്ന് റെയ്ഞ്ച് ഓഫിസര്‍ രേഖാമൂലം ഉറപ്പുനല്‍കിയതോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. 

English Summary: Kothamangalam Pooyamkutty elephant rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com