ADVERTISEMENT

ന്യൂഡൽഹി∙ നിയന്ത്രണ രേഖയ്ക്കു സമീപം വന്‍ സൈനിക നീക്കവുമായി പാക്കിസ്ഥാന്‍. പാക്ക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ 20,000 സൈനികരെ വിന്യസിച്ചു. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഇന്ത്യ ആരോപിച്ചു.

അതിനിടെ, ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പട്രോളിങ് സംഘത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ശ്രീനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ബാരാമുള്ള ജില്ലയിലെ സോപോർ നഗരത്തിലാണ് ആക്രമണം നടന്നത്. സിആർ‌പി‌എഫ് പട്രോളിങ് സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സിആർ‌പി‌എഫ് സൈനികർ തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടു.

English Summary: Pakistan moves 20,000 Soldiers to Gilgit-Baltistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com