ADVERTISEMENT

തൊടുപുഴ ∙ ആത്മഹത്യചെയ്ത എസ്എന്‍ഡിപി യൂണിയന്‍ നേതാവ് കെ.കെ.മഹേശന്‍ കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. മൈക്രോഫിനാന്‍സ് ഇടപാടില്‍ കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശനാണ്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ വൻ ക്രമക്കേട് ഉണ്ടായിരുന്നുവെന്നും ഇക്കാര്യം മഹേശന് അറിയാമായിരുന്നുവെന്നും തുഷാർ പറഞ്ഞു.

KK Maheshan, Thushar Vellappally
കെ.കെ. മഹേശൻ, തുഷാർ വെള്ളാപ്പള്ളി

മഹേശൻ ഒറ്റക്കാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഭീഷണിപ്പെടുത്തി ക്രമക്കേടിൽനിന്നൊഴിയാനായിരുന്നു മഹേശന്‍റെ ആദ്യ ശ്രമം. ആത്മഹത്യക്കുറിപ്പിൽ കഥയുണ്ടാക്കി എഴുതിയെന്നും തുഷാര്‍ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നത്.

Content Highlights: Vellappally Natesan, Thushar Vellappally, KK Maheshan, SNDP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com