ADVERTISEMENT

പാലക്കാട് ∙ ഇന്ധനവില കുറയ്ക്കാതെ കേന്ദ്രസർക്കാർ നികുതി ഭീകരതയാണ് നടപ്പാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. കേന്ദ്ര സർക്കാരിന്റെ വഴിയെ സംസ്ഥാന സർക്കാരും കോവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിച്ചതും അനീതിയാണ്. ഇന്ധനവില വർധനയ്ക്കെതിരെ സമരം ശക്തമാക്കും.

യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക കേരള ബന്ദ് പാലക്കാട് കലക്‌ട്രേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ 15 മിനിറ്റ് വാഹനം നിർത്തിയിട്ടായിരുന്നു പ്രതിഷേധം.

English Summary: Youth Congress protest against Fuel Price Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com