ADVERTISEMENT

ന്യൂഡൽഹി∙ സുരക്ഷാ വിഷയം മുൻനിർത്തി ഇന്ത്യ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകർന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുൻ അംബാസഡർ നിക്കി ഹാലെ. നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച്‌ രംഗത്തുവന്നിരുന്നു. തീരുമാനം ഇന്ത്യയുടെ അഖണ്ഡതയും ദേശീയ സുരക്ഷയും വർധിപ്പിക്കുമെന്നും പോംപെയോ വ്യക്തമാക്കി.

അതിനിടെ, നീക്കത്തിനു പിന്തുണയുമായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സും (സിഎഐടി) ഇന്ത്യൻനിർമിത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഷെയർചാറ്റും രംഗത്തെത്തി. ‘ചൈനീസ് ഉൽപ്പന്നങ്ങളെ ബഹിഷ്കരിക്കുക’ എന്ന സർക്കാർ നയത്തിന് പൂർണ പിന്തുണയും ഇവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

English Summary: US supports India for banning 59 Chinese apps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com