ADVERTISEMENT

തിരുവനന്തപുരം∙ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണങ്ങളും ഭക്ഷണവും ലഭ്യമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. വിമാനത്താവളങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മറ്റ് ജോലികൾക്ക് നിയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു പ്രത്യേക ജോലിക്ക് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ജോലി സ്ഥലത്തെത്തി എത്തി ജോലി ചെയ്ത് മടങ്ങേണ്ടതാണ്. അവര്‍ പൊലീസ് സ്റ്റേഷനുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ല. പ്രതികളെ അറസ്റ്റ് ചെയ്യുക മുതലായ നടപടികള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആകാവൂ. മൃതദേഹങ്ങളില്‍ നിന്ന് എടുക്കുന്ന വസ്തുക്കള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനുകളില്‍ പ്രവേശിപ്പിക്കരുത്.

കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കണം. പൊലീസ് സ്റ്റേഷനും വാഹനങ്ങളും ഇടയ്ക്കിടെ അണുനശീകരണം ചെയ്യണം. കഴിയുന്നതും പൊതുജനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ അവര്‍ക്ക് സേവനം നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ‍ഡിജിപി നിര്‍ദേശിച്ചു.

English summary: Covid: DGP Loknath Behera ensure protection for Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com