ADVERTISEMENT

കൊല്ലം ∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകള്‍ക്ക് ആത്മാര്‍ഥത ഉണ്ടെങ്കില്‍ എല്‍ഡിഎഫ് വിട്ട് പുറത്തുവരണമെന്ന് ആർഎസ്പി. സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഷിബു േബബി ജോണും എന്‍.കെ.പ്രേമചന്ദ്രനും പറഞ്ഞു.‌ സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിച്ചകാലമാണ് സുവര്‍ണകാലമെന്നും ആര്‍എസ്പി നേതാക്കൾ ഓർമിപ്പിച്ചു.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു‍. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല. ജോസ് കെ.മാണി ആദ്യം സ്ഥാനങ്ങള്‍ ഉപേക്ഷിക്കട്ടെയെന്നും കാനം പറഞ്ഞു. കടുത്ത നിലപാടെടുത്താല്‍ മുന്നണിയില്‍ നിന്ന് പുറത്ത്‌ു പോകേണ്ടി വരില്ലേ എന്ന ചോദ്യത്തിന് മുന്നണി എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

English Summary: RSP Invites CPI to UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com