ADVERTISEMENT

വാഷിങ്ടന്‍∙ കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും ഇതു പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തയാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍.

കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണു രോഗം പടരുന്നതെന്നാണ് ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞന്മാരാണ് ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചിരിക്കുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതേക്കുറിച്ചു ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചിട്ടില്ല. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിക്കുമെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. ‌

രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളില്‍ ഉള്ള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ വസ്തുതാപരമായി ബോധ്യപ്പെട്ടിട്ടില്ലെന്ന നിലപാടിലാണു ഡബ്ല്യുഎച്ച്ഒ. കഴിഞ്ഞ രണ്ടു മാസങ്ങളായി ഇതു സംബന്ധിച്ചു ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ വിഭാഗം ടെക്‌നിക്കല്‍ മേധാവി ഡോ. ബെന്‍ഡേറ്റാ അല്ലെഗ്രാന്‍സി പറഞ്ഞു.

English Summary: Coronavirus Is Airborne, Say Scientists, Ask WHO To Revise Rules: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com