ADVERTISEMENT

സവോ പോളോ∙ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ബോൾസോനാരോ മാധ്യമപ്രവർത്തകരോട് പങ്കുവച്ചത്. ശനിയാഴ്ച മുതൽ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പരിശോധനാ ഫലം പുറത്തു വന്നു.

‘എന്റെ മുഖത്തേക്ക് നോക്കൂ, ഞാൻ സുഖമായിരിക്കുന്നു. ദൈവത്തിന് നന്ദി’ ബോൾസോനാരോ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബോൾസോനാരോ വൻവിമർശനം ഏറ്റുവാങ്ങിയിരുന്നു.

കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും  എന്നു ബോൾസോനാരോ നേരത്തേ പറഞ്ഞിരുന്നു. വീട്ടിൽ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണം. ലോക്ഡൗൺ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. കോവിഡ് വന്നാൽ സംഭവിക്കാൻ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോൾ നിസാരമായിരിക്കുമെന്നും ബോൾസോനാരോ പറഞ്ഞിരുന്നു.

English summary: Brazilian president Jair Bolsonaro tests positive for Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com