sections
MORE
Covid- 19 update

കുതിച്ചുയർന്ന് കോവിഡ് നിരക്ക്; ഇന്ന് 272 പേർക്ക് കൂടി, സമ്പർക്കത്തിലൂടെ 68 പേർക്ക്

pinarayi-vijayan-press-meet-kerala
മുഖ്യമന്ത്രി പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 272 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടി. ചൊവ്വാഴ്ച രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനത്തുനിന്ന് വന്ന 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗം വന്നു. ഉറവിടം അറിയാത്ത 15 കേസുകളുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 54

കൊല്ലം 11

പത്തനംതിട്ട 12

കോട്ടയം 3

ആലപ്പുഴ 18

ഇടുക്കി 1

എറണാകുളം 21

തൃശൂർ 10

പാലക്കാട് 29

മലപ്പുറം 63

കോഴിക്കോട് 15

വയനാട് 3

കണ്ണൂർ 19

കാസർകോ‍ട് 13

രോഗമുക്തരായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 3

കൊല്ലം 6

പത്തനംതിട്ട 19

കോട്ടയം 1

ആലപ്പുഴ 4

എറണാകുളം 20

ഇടുക്കി 1

തൃശൂർ 6

പാലക്കാട് 23

മലപ്പുറം 10

കോഴിക്കോട് 6

വയനാട് 3

കണ്ണൂർ 9

ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേർ വന്നു. 62.88 ശതമാനം പേർ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരിൽ 65 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നുമാണ്. തിരിച്ചു വന്നവരിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറത്താണ്. ഏറ്റവും കുറവ് വയനാട്ടിൽ, 12,652 പേർ. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പേർ വന്നത് തമിഴ്നാട്ടിൽ നിന്നാണ്, 97,570 പേർ. 88,031 പേർ കർണാടകയിൽ നിന്നും വന്നു. യുഎഇയിൽ നിന്ന് 89,749 പേർ വന്നു. കേരളത്തിലേക്ക് വന്നവരിൽ 2384 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1489 പേർ രാജ്യാന്തര യാത്രക്കാരാണ്. 289 പേർ മലപ്പുറത്താണ് പോസീറ്റീവ് ആയത്. ഏറ്റവും കുറവ് വയനാട്, ഇടുക്കി.

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ വന്നത് മഹാരാഷ്ട്രയിൽ നിന്നുമാണ്. സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ മികച്ച രീതിയിൽ ചെറുത്തു നിൽക്കാൻ കഴിഞ്ഞു. മഹാമാരിയാണ് നേരിടുന്നത് എന്ന ബോധ്യം വേണം. നഗരങ്ങളിൽ രോഗം പടരാൻ സാധ്യത കൂടുതലാണ്. രാജ്യത്താകെ കോവിഡ് പടർന്നത് നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. മറ്റു പ്രദേശങ്ങളിൽ നിന്നും ജോലിക്കായും കച്ചവടത്തിനായും മറ്റും നൂറുകണക്കിന് ആളുകൾ വന്നു പോകുന്നു. അതുകൊണ്ട് നഗരങ്ങളിലുണ്ടാകുന്ന രോഗബാധ മറ്റു സ്ഥലങ്ങളിലേക്കും പടരും. വലിയ ജനസാന്ദ്രതയാണു നമ്മുടെ നാട്ടിലുള്ളത്. രോഗം വലിയ തോതിൽ പടരാൻ ഇടയാകും. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. തിരുവനന്തപുരത്ത് സംഭവിച്ചത് മറ്റു നഗരങ്ങളിൽ ആവർത്തിക്കാൻ പാടില്ല. സംസ്ഥാന ശരാശരിയെക്കാളും കൂടുതലാണ് കൊച്ചിയിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം. അവിടെ ടെസ്റ്റുകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ അശ്രദ്ധ സ്വന്തം ജീവൻ മാത്രമല്ല പ്രിയപ്പെട്ടവരുടെ ജീവൻ കൂടി അപകടപ്പെടുത്തും. കോവിഡ് ഭേദമായവർ 7 ദിവസം വീടുകളിൽ തന്നെ തുടരണം. കുടുംബാംഗങ്ങളും വാർഡുതല സമിതിയും ഇക്കാര്യം ഉറപ്പു വരുത്തണം. വയനാട് ജില്ലയിലെ മുതിർന്ന പൊലീസ് ഓഫിസർമാർ ക്വാറന്റീനിൽ കഴിയുന്നവരുടെ വീടുകളിൽ മിന്നൽ സന്ദർശനം നടത്തി. ഇതൊരു നല്ല മാതൃകയാണ്. വിമാനത്തിലെത്തുന്നവർ പിപിഇ കിറ്റും മാസ്കും അലക്ഷ്യമായി വലിച്ചെറിയുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അർധ സൈനിക വിഭാഗങ്ങൾക്കിടയിൽ കോവി‍ഡ് പടരുന്നു. 66 സിഐഎസ്എഫ് ജവാൻമാർ, 23 ആർമി സൈനികർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. കേരള പൊലീസ് ഇവർക്ക് ആവശ്യമായ സഹായം നൽകും. കുറ്റാരോപിതരുടെ പരിശോധന ഫലം 48 മണിക്കൂറിനകം ലഭ്യമാക്കും. തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾക്ക് ക്വാറിന്റീൻ ഉറപ്പു വരുത്തണം. ക്വാറന്റീൻ ലംഘിച്ച 13 പേർക്കെതിരെ കേസെടുത്തു. ആശുപത്രികൾ ധർമം മറന്നതായുള്ള റിപ്പോർട്ട് കിട്ടി. ഗർഭിണിയുടെ നേരെ ആശുപത്രി വാതിൽ അടച്ചു. ഇത് ഗൗരവമായ കാര്യമാണ്. ഇതു സംഭവിക്കാൻ പാടില്ലാത്തതാണ്. ഇക്കാര്യം ആശുപത്രികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA