ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 111 പേർ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നു. ഇതര സംസ്ഥാനത്തുനിന്ന് വന്ന 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗം വന്നു. 186576 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 3034 പേർ ആശുപത്രികളിൽ. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലെ സാഹചര്യങ്ങൾ ചുവടെ

കോട്ടയം

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 111 ആയി. 

പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍

1. മസ്‌കത്തില്‍നിന്നും ജൂണ്‍ 21ന് എത്തി രാമപുരത്തെ ബന്ധുവിട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

2. ഡല്‍ഹിയില്‍നിന്നും ജൂണ്‍ 24ന് വിമാനത്തില്‍ എത്തി ചൂണ്ടച്ചേരിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൈക സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

3. ചെന്നൈയില്‍നിന്നും ജൂണ്‍ 15ന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(38).

മുംബൈയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശിനി(19) രോഗമുക്തയായി. ഇതുവരെ ജില്ലയില്‍നിന്നുള്ള 270 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 159 പേര്‍ രോഗമുക്തരായി.

പത്തനംതിട്ട

റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ 12 പേർക്ക് കോവിഡ്. ഡോക്ടർക്കു കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.

എറണാകുളം

എറണാകുളം ജില്ലയിൽ ഇന്ന്  21 പേർക്ക് രോഗം സ്ഥിരീകരിച്ചു.

∙ ജൂലൈ 1 ന്  രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60 വയസ്സുള്ള തോപ്പുംപടി സ്വദേശിനി

∙ ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പിറവം സ്വദേശികളുടെ 30 വയസ്സുള്ള കുടുംബാംഗം. 

∙ ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ അടുത്ത ബന്ധുവായ 52 വയസ്സുകാരൻ

∙ ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള  അടുത്ത ബന്ധുവായ 8, 61 വയസ്സുള്ള കുടുംബാംഗങ്ങളും, 45 വയസ്സുള്ള ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവറും. 

∙ ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 45,  19 വയസ്സുള്ള കുടുംബാംഗങ്ങൾ 

∙ ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പറവൂർ സ്വദേശിയുടെ അടുത്ത ബന്ധുവായ 6 വയസ്സുകാരി

∙ ജൂൺ 20 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള തുക്കാക്കര സ്വദേശി

∙ ജൂൺ 28 ന് മസ്കത്ത് -കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശി

∙ ജൂൺ 21 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 47 വയസ്സുള്ള തേവര സ്വദേശി

∙ ജൂൺ 24 ന് ഷാർജ -കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള പിണ്ടിമന സ്വദേശി

∙ ജൂൺ 14 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള കീഴ്മാട് സ്വദേശി

∙ ജൂൺ 23 ന് മസ്കത്ത് -കരിപ്പൂർ വിമാനത്തിലെത്തിയ 25 വയസ്സുള്ള കളമശ്ശേരി സ്വദേശി

∙ ബെംഗളൂരു -കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള ആന്ദ്ര സ്വദേശി.

∙ ജൂലൈ 4 ന് ഖത്തർ -കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ആലുവ. സ്വദേശി, അതെ വിമാനത്തിലെത്തിയ 31 വയസ്സുള്ള ചൂർണിക്കര സ്വദേശി

∙ ജൂലൈ 4 ന് സൗദി -കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള ആരക്കുഴ സ്വദേശി

∙ ആലുവ മാർക്കറ്റിലെ  തൊഴിലാളിയായ 35 വയസ്സുള്ള ചൂർണ്ണിക്കര സ്വദേശി, ആലങ്ങാട് സ്വദേശിയായ 38 വയസ്സുള്ള പത്രപ്രവർത്തകൻ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു

കൂടാതെ മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗം സ്ഥിരീകരിച്ച  ഓരോരുത്തർ വീതവും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേരും ജില്ലയിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിൽ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും ഇന്നലെ കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിൽ ഉള്ളത്. ഇന്നലെ (6) രോഗം സ്ഥിരീകരിച്ച 49 വയസുള്ള കീഴ്മാട് സ്വദേശിയുടെ സമ്പർക്കപട്ടിക തയാറാക്കി വരുന്നു. നിലവിൽ ഇതിൽ 20 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 39 വയസുള്ള ആലുവ സ്വദേശിയായ വൈദികന്റെ സമ്പർക്ക പട്ടികയിൽ നിലവിൽ 15 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽപെട്ട 7 പേരുടെ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയിൽ 20 പേർ രോഗമുക്തി നേടി. 

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ഇന്ന് 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ്പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാലുപേർ നൂറനാട് ഐടിബിപി ഉദ്യോഗസ്ഥരാണ്. ഇവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

∙ റിയാദിൽ നിന്നും ജൂലൈ രണ്ടാം തീയതി തിരുവനന്തപുരത്തെത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വള്ളികുന്നം സ്വദേശിയായ യുവാവ്

∙ ദമാമിൽ നിന്നും ജൂലൈ നാലാം തീയതി കോഴിക്കോട് എത്തി ലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന 49 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി

∙ ചെന്നൈയിൽ നിന്നും ജൂൺ 28നു സ്വകാര്യ വാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിനിയായ യുവതി

∙ മസ്കത്തിൽ നിന്നും ജൂലൈ മൂന്നിന് തിരുവനന്തപുരത്തെത്തി ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 53 വയസ്സുള്ള ഭരണിക്കാവ് സ്വദേശി

∙ ദുബായിൽ നിന്നും ജൂൺ 18ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പുലിയൂർ സ്വദേശിയായ യുവാവ് 

∙ മഹാരാഷ്ട്രയിൽ നിന്നും ജൂലൈ മൂന്നിന് വിമാനത്തിൽ കൊച്ചിയിൽ എത്തി ലക്ഷണങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന രാമങ്കരി സ്വദേശിയായ യുവാവ് 

∙ ഡൽഹിയിൽ നിന്നും ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് എത്തി ലക്ഷണങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന 55 വയസ്സുള്ള ആലപ്പുഴ സ്വദേശി

∙ മുംബൈയിൽനിന്നും ജൂൺ 25ന് ട്രെയിനിൽ ആലപ്പുഴ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി 

∙ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നൂറനാട് ഐടിബിപി ക്യാമ്പിലെ നാല് ഉദ്യോഗസ്ഥർ 

∙ മസ്കത്തിൽ നിന്നും 4/7ന് കൊച്ചിയിൽ എത്തി ലക്ഷണങ്ങളെ തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 51 വയസുള്ള മാവേലിക്കര സ്വദേശി 

∙ റിയാദിൽ നിന്നും 2/7ന് തിരുവനന്തപുരത്ത് എത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വള്ളികുന്നം സ്വദേശിയായ യുവാവ് .

∙ സൗദിയിൽ നിന്നും 3/7ന് കൊച്ചിയിൽ എത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 56 വയസുള്ള ആറാട്ടുപുഴ സ്വദേശി 

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

∙ കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സുഹൃത്തായ പത്തിയൂർ സ്വദേശിയായ യുവാവ്.

∙ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശി മത്സ്യം എടുത്തിരുന്ന കായംകുളം മാർക്കറ്റിലെ മറ്റൊരു മത്സ്യ കച്ചവടക്കാരനായ കായംകുളം സ്വദേശിയായ 54 വയസ്സുകാരൻ

∙ തിരുവനന്തപുരത്തു നിന്നും 4/7ന് സ്വകാര്യവാഹനത്തിൽ എത്തിയ തിരുവനന്തപുരം എആർ‌ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനായ പുറക്കാട് സ്വദേശി 

എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 219പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് . ജില്ലയിൽ ഇന്ന് നാലു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. മുംബൈയിൽ നിന്നെത്തിയ മുളക്കുഴ സ്വദേശി, ബെംഗളൂരുവിൽ നിന്നെത്തിയ പുന്നപ്ര സ്വദേശിനി, കുവൈത്തിൽ നിന്നെത്തിയ കുപ്പപ്പുറം സ്വദേശി, സമ്പർക്കത്തിലൂടെ രോഗബാധിതനായ പുന്നപ്ര സ്വദേശി എന്നിവർ രോഗവിമുക്തരായി. കൂടാതെ പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന ചെന്നൈയിൽ നിന്നെത്തിയ ആല സ്വദേശിനിയും രോഗവിമുക്തയായി. ആകെ 192 പേർ രോഗ മുക്തരായി.

പാലക്കാട്

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരന് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 23 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

∙ തമിഴ്നാട്-4

അകത്തേത്തറ സ്വദേശി (26 പുരുഷൻ)

പുതുക്കോട് സ്വദേശി (26 പുരുഷൻ)

കോങ്ങാട് പാറശ്ശേരി സ്വദേശി (48 പുരുഷൻ)

ചെന്നൈയിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (47 പുരുഷൻ)

∙ ഒമാൻ-1

തേങ്കുറിശ്ശി മഞ്ഞളൂർ സ്വദേശി (40 സ്ത്രീ)

∙ ഖത്തർ-3

പെരുമാട്ടി സ്വദേശി (29 പുരുഷൻ)

എടത്തനാട്ടുകര സ്വദേശി (31 പുരുഷൻ)

കരിമ്പുഴ സ്വദേശി (25 പുരുഷൻ)

∙ യുഎഇ-9

ചന്ദ്രനഗർ സ്വദേശി (43 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (42 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (50 പുരുഷൻ)

കുഴൽമന്ദം സ്വദേശി (35 പുരുഷൻ)

തോണിപ്പാടം സ്വദേശി (36 പുരുഷൻ)

തൃക്കടീരി സ്വദേശി (34 പുരുഷൻ)

ദുബായിൽ നിന്നും വന്ന മുതുതല പെരുമുടിയൂർ സ്വദേശി (38 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന ചെർപ്പുളശ്ശേരി സ്വദേശി(38 പുരുഷൻ)

അബുദാബിയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശിയായ ഗർഭിണി(24)

∙ സൗദി-5

ഒലവക്കോട് സ്വദേശി (13 ആൺകുട്ടി)

കുലുക്കല്ലൂർ മുളയങ്കാവ് സ്വദേശി (25 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (38 പുരുഷൻ)

ചളവറ സ്വദേശി (37 പുരുഷൻ)

ദമാമിൽ നിന്ന് വന്ന പരുതൂർ സ്വദേശി (58 പുരുഷൻ)

∙ കർണാടക-2

ചിറ്റൂർ തത്തമംഗലം സ്വദേശി (50 പുരുഷൻ)

ബാംഗ്ലൂരിൽ നിന്നും വന്ന മുതുതല സ്വദേശി (33 പുരുഷൻ)

∙ ഡൽഹി-1

ചെർപ്പുളശ്ശേരി സ്വദേശി (30 പുരുഷൻ)

∙ ഹൈദരാബാദ്-1

വടക്കഞ്ചേരി സ്വദേശി (26 പുരുഷൻ)

∙ കുവൈത്ത്-2

കോങ്ങാട് സ്വദേശി (27 പുരുഷൻ)

ചെറായി സ്വദേശി (43 പുരുഷൻ)

∙ സമ്പർക്കം-1

കൊഴിഞ്ഞാമ്പാറ സ്വദേശി (62 പുരുഷൻ). ഖത്തറിൽ നിന്നും വന്ന ഇദ്ദേഹത്തിൻ്റെ ഭാര്യക്ക്  ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്.

തൃശൂര്‍

ജൂലൈ രണ്ടിന് മസ്ക്കത്തിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(23 വയസ്സ്, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി(37 വയസ്സ്, പുരുഷൻ), ജൂൺ 30 ന് റിയാദിൽ നിന്ന് വന്ന എറിയാട് സ്വദേശി(46 വയസ്സ്, പുരുഷൻ), ജൂൺ 20ന് ദമാമിൽ നിന്ന് വന്ന ചേലക്കര സ്വദേശികൾ(47 വയസ്സ്, പുരുഷൻ, 13 വയസ്സ് പെൺകുട്ടി), ജൂലൈ 1ന് ഖത്തറിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി(57 വയസ്സ്, പുരുഷൻ), ജൂലൈ 3ന് ദമാമിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി(49 വയസ്സ്, പുരുഷൻ), ജൂലൈ 3ന് ദമാമിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(61 വയസ്സ്, പുരുഷൻ), ജൂലൈ 1ന് റിയാദിൽ നിന്ന് വന്ന കണ്ണാറ സ്വദേശി(57 വയസ്സ്, പുരുഷൻ), ജൂലൈ 1ന് റിയാദിൽ നിന്ന് വന്ന പുത്തൂർ സ്വദേശി(37 വയസ്സ്, പുരുഷൻ) എന്നിവരടക്കം ഇന്ന് ജില്ലയിൽ ആകെ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 

ജില്ലയിൽ ഇന്ന് 54 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

∙ ചാക്ക സ്വദേശി 60 കാരൻ. ടെക്ക്‌നോപാർക്കിൽ സുരക്ഷാ ജീവനക്കാരനാണ്. യാത്രാപശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ വള്ളക്കടവ് സ്വദേശി 70 കാരൻ. നേരത്തേ രോഗം സ്ഥിരീകരിച്ച റിട്ട. വിഎസ്എസ്‌സി ഉദ്യോഗസ്ഥന്റെ അയൽവാസി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ കുവൈത്തിൽ നിന്നും തിരുവനന്തപുരത്തെത്തിയ കഠിനംകുളം സ്വദേശി 54 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ ഷാർജയിൽ നിന്നുമെത്തിയ പുല്ലുവിള സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ പൂന്തുറ സ്വദേശി 50 കാരൻ. ചുമട്ടുതൊഴിലാളിയാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 

∙ സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കാക്കാനിക്കര സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ പരുത്തിക്കുഴി സ്വദേശി 33 കാരൻ. ഓട്ടോഡ്രൈവറാണ്. കുമരിച്ചന്ത, പൂന്തുറ പ്രദേശങ്ങളിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്.

∙ പൂന്തുറ സ്വദേശിനി 39 കാരി. നേരത്തേ രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മത്സ്യവിൽപ്പനക്കാരന്റെ സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുണ്ടായിരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പരുത്തിക്കുഴി സ്വദേശി 54 കാരൻ. പരുത്തിക്കുഴിയിൽ ലോട്ടറി വിൽപ്പന നടത്തിവരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ യുഎഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 34 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ പാറശ്ശാല കോഴിവിള സ്വദേശി 63 കാരൻ. ഇന്നലെ രോഗം സ്ഥിരീകരിച്ച പാറശ്ശാല സ്വദേശിനിയുടെ ഭർതൃപിതാവ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ ആര്യനാട് സ്വദേശി 27 കാരൻ. ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ ആര്യനാട് സ്വദേശി 38 കാരൻ. ആര്യനാട് ബേക്കറി നടത്തുന്നു. യാത്രാപശ്ചാത്തലമില്ല.

∙ ആര്യനാട്, കുറ്റിച്ചൽ സ്വദേശി 50 കാരൻ. ആര്യനാട് ബസ് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ ആര്യനാട് സ്വദേശിനി 54 കാരി. ആശാ വർക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ ആര്യനാട് സ്വദേശിനി 54 കാരി. ആശാ വർക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ ആര്യനാട് സ്വദേശിനി 31 കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ വെമ്പായം സ്വദേശി 62 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ കുവൈത്തിൽ നിന്നും തിരുവനന്തപുരത്തെത്തിയ അരയൂർ സ്വദേശി 60 വയസുകാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ വലിയതുറ സ്വദേശി 54 കാരൻ. എയർപോർട്ട് കാർഗോ സ്റ്റാഫാണ്. യാത്രാപശ്ചാത്തലമില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ തിരുവല്ലം, കട്ടച്ചൽകുഴി സ്വദേശിനി 39 കാരി. പാറശ്ശാല താലൂക്ക് ആശുപത്രി ജീവനക്കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ പൂന്തുറ സ്വദേശി 41 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

∙ മണക്കാട് സ്വദേശി 54 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശി 47 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ കിർഗിസ്ഥാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ നെല്ലിമൂട് സ്വദേശി 21 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

∙ വള്ളക്കടവ് സ്വദേശിനി 82 കാരി, ചെറുമകൻ 35 കാരൻ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. യാത്രാപശ്ചാത്തലമില്ല.

∙ വള്ളക്കടവ് സ്വദേശി 46 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ വള്ളക്കടവ് സ്വദേശിനി 61 കാരി. യാത്രാപശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ വള്ളക്കടവ് സ്വദേശി 67 കാരൻ. യാത്രാപശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ വള്ളക്കടവ് സ്വദേശി 37 കാരൻ. ഹോർട്ടികോർപ്പ് ജീവനക്കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ വള്ളക്കടവ് സ്വദേശിനി 47 കാരി. നേരത്തേ രോഗം സ്ഥിരീകരിച്ച റിട്ട. വിഎസ്എസ്‌സി ഉദ്യോഗസ്ഥനിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 51 കാരി. കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 46 കാരി. കുമരിച്ചന്തയിൽ നിന്നും പൂജപ്പുരയിലേക്ക് മത്സ്യമെത്തിച്ച് വിൽപന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 34 കാരി. കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയിൽ നിന്നും കാരയ്ക്കാമണ്ഡപത്തിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശി 43 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശി 10 വസുകാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പന നടത്തുന്ന 35 കാരിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 12 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പന നടത്തുന്ന 35 കാരിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 14 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പന നടത്തുന്ന 35 കാരിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശി രണ്ടുവയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശി 30 കാരൻ. കുമരിച്ചന്തയിൽ നിന്നും ആനയറ കിംസ് ആശുപത്രി പരിസരത്തേക്കു മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശി 32 കാരൻ. പരുത്തിക്കുഴിയിൽ മൊബൈൽ ഷോപ്പ് നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

∙ പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയിൽ നിന്നും കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 7 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി ഒരുവയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശി 60 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി നാലുവയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി ആറു വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

∙ പൂന്തുറ സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

 

English Summary: Covid district wise update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com