ADVERTISEMENT

ന്യൂഡൽഹി∙ സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ചു. ഒൻപതു മുതൽ 12 വരെ ക്ലാസുകളിലെ സിലബസാണു വെട്ടിക്കുറച്ചത്. സിലബസില്‍ 30 ശതമാനം കുറവു വരുത്തിയതായി കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു.

കോവിഡ് മഹാമാരിയെ തുടർന്നു ലോകത്തും രാജ്യത്തും നിലനിൽക്കുന്ന അസാധാരണ സാഹചര്യം കാരണമാണു തീരുമാനം. സിലബസിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരിൽനിന്നു നേരത്തേ നിർദേശങ്ങൾ ക്ഷണിച്ചിരുന്നു. 1500 ൽ അധികം നിർദേശങ്ങളാണ് ഇങ്ങനെ ലഭിച്ചത്. മികച്ച പ്രതികരണത്തിന് എല്ലാവരോടും നന്ദി അറിയിക്കുന്നു– മന്ത്രി ട്വിറ്ററിൽ കുറിച്ചു.

English Summary: CBSE advised to revise the curriculum and reduce course load for 9-12 class students.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com