ADVERTISEMENT

തിരുവനന്തപുരം∙ സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിൽ സർക്കാർ മുദ്ര. ഐടി വകുപ്പിൽ സ്വപ്നയുടേത് താൽക്കാലിക നിയമനം ആണെന്നാണ് സർക്കാർ അവകാശപ്പെട്ടത്. കേരള സർക്കാരിന്റെ സ്പേസ് പാർക്ക്‌ പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് മുഖാന്തരം ഓപ്പറേഷൻസ് തസ്തികയിൽ ഇന്റർവ്യൂ ഇല്ലാതെ ഉന്നത ശമ്പളത്തിൽ നിയമിച്ച വ്യക്തിയുടെ വിസിറ്റിങ് കാർഡ് ഒന്നു കാണണമെന്ന കുറിപ്പുമായി കോൺഗ്രസ് എംഎൽഎ കെ. എസ്. ശബരീനാഥൻ ഫെയ്സ്ബുക്കിൽ കാർഡ് പങ്കുവച്ചിട്ടുണ്ട്. 

‘സർക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫിഷ്യൽ ഇമെയിൽ ഐഡി, ഒഫിഷ്യൽ ഫോൺ, സെക്രട്ടറിയേറ്റിനു എതിർവശം കിഫ്ബി ബിൽഡിങ്ങിൽ വിശാലമായ ഓഫിസ്...... എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്ന്!’– എന്നാണ് ശബരീനാഥൻ ഫെയ്സിബുക്കിൽ സർക്കാരിനെ പരിഹരസിച്ച് ഇട്ട കുറിപ്പിൽ പറയുന്നത്. 

English Summary : State government emblem in Swapna Suresh visiting card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com