ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രക സ്വപ്‌ന സുരേഷിന് തന്റെ കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. തനിക്ക് രണ്ട് മക്കളാണുള്ളത്. മകള്‍ ലക്ഷമി അക്‌സഞ്ചര്‍ കമ്പനിയില്‍ സീനിയര്‍ മാനേജറായി ബെംഗളൂരുവില്‍ ജോലി നോക്കുന്നു. മരുമകന്‍ വിവേക് വിപ്രോയിലും. മകന്‍ അനില്‍ രവി തിരുവനന്തപുരത്ത് കെആര്‍റ്റിഎല്‍ ജോലി നോക്കുന്നു. അവന്റെ ഭാര്യയും തന്റെ മരുമകളുമായ വിദ്യ ടെക്‌നോപാര്‍ക്കില്‍ അലയിന്‍സ് എന്ന കമ്പനിയിലുമാണ് ജോലി ചെയ്യുന്നത്. ഇതാണ് വസ്തുത എന്നിരിക്കെയാണ് തെറ്റായ വാര്‍ത്ത സമൂഹമാധ്യമം വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്.

തന്നെയും കുടുംബത്തേയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ് ഇത്തരമൊരു വ്യാജ ആരോപണം. തെറ്റായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി.

സൈബര്‍ ആക്രമണത്തിലൂടെ കീഴ്‌പെടുത്താമെന്ന് ആരും കരുതണ്ട. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കും ഐടി സെക്രട്ടറിയുടെ ഇടപെടലും പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് തനിക്കെതിരായി സൈബര്‍ സഖാക്കളെ മുന്‍നിര്‍ത്തി ആരോപണം ഉന്നിയിക്കുന്നത്. വിവാദമായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

English Summary: Swapna Suresh was not my dughter-in-law says congress leader Thampanoor Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com