ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സലില്‍ കടത്തിയ കോടികളുടെ സ്വര്‍ണം കസ്റ്റംസ് പിടിക്കുമെന്നുറപ്പായപ്പോള്‍ സ്വപ്ന സുരേഷ് സഹായത്തിനായി വിളിച്ച നേതാവിലേക്കും വ്യാപാരിയിലേക്കും അന്വേഷണം.

ഇതിനെത്തുടര്‍ന്ന് കസ്റ്റംസിനെ ഏജന്‍റ് വിളിക്കുകയും ചെയ്തു. കൊച്ചി ഞാറയ്ക്കല്‍ സ്വദേശിയായ ഏജന്‍റ്  സംഘടനാ നേതാവ് കൂടിയാണെന്നാണ് വിവരം. പ്രധാനമായും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏജന്റിന്‍റെ കൊച്ചിയിലെ വസതിയും കസ്റ്റംസ് പരിശോധിച്ചു. 

കോഴിക്കോട്ടെ രാഷ്ട്രീയനേതാവിന്റെ വസ്ത്ര വ്യാപാരിയായ മകനും കസ്റ്റംസ് അന്വേഷണപരിധിയിലാണ്. വ്യാപാരിയുടെ കോടുവള്ളിയിലെ വീട്ടിൽ വിളിച്ച് പൊലീസ് മൊഴിയെടുത്തു. വസ്ത്ര വ്യാപാരത്തിന്റെ പേരിൽ സ്വർണം കടത്തിയെന്ന് സൂചന. സന്ദീപ് നായരുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ വ്യാപാരി പങ്കെടുത്തിരുന്നുവെന്നാണ് വിവരം.

സരിത്തിന്‍റെ കസ്റ്റഡി അപേക്ഷിയില്‍ ഇന്നു തീരുമാനമാകും. സരിത്തിനെ നേരിട്ട് ഹാജരാക്കണമെന്ന് കഴിഞ്ഞദിവസം കൊച്ചി എസിജെഎം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സരിത്തിനെ ഇന്നു കോടതിയിലെത്തിക്കും.

English Summary : Gold Smuggling case : Investigation opens to political leader and textile owner's son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com