ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിയമിച്ചതിൽ കയ്യൊഴിഞ്ഞ് പ്രൈസ്‍ വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി). വിഷന്‍ ടെക്നോളജീസിനെതിരെ പിഡബ്ല്യുസി നടപടിക്ക് ഒരുങ്ങുകയാണ്. സ്വപ്നയുടെ പശ്ചാത്തല പരിശോധനയില്‍ വീഴ്ച സംഭവിച്ചെന്ന് അവർ ആരോപിച്ചു.

പിഡബ്ല്യുസിയുടെ ഉപകരാറുകാരായ വിഷന്‍ ടെക്നോളജീസാണ് സ്വപ്നയെ റിക്രൂട്ട് ചെയ്തത്. പശ്ചാത്തല പരിശോധന നടത്തിയത് എച്ച്‌ആര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. സ്വപ്നയുടെ നിയമനത്തില്‍ കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് നോട്ടിസയച്ചിരുന്നു.

സ്വപ്നയുടെ യോഗ്യതാ സർട്ടിഫിക്കറ്റ് വ്യാജമെന്ന വാർത്തയെ തുടർന്നാണ് വിശദീകരണം തേടിയത്. തുടർ നടപടി സംബന്ധിച്ച് കെഎസ്ഐടിഐഎൽ നിയമോപദേശവും തേടി. വ്യാജസര്‍ട്ടിഫിക്കറ്റ് വച്ച് ജോലി നേടിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.

English Summary: Enquiry on Swapna Suresh's Job Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com