ADVERTISEMENT

ന്യൂഡല്‍ഹി ∙ സേനാ പിന്മാറ്റം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പടിഞ്ഞാറന്‍ സെക്ടറിന്റെ ഭൂപടങ്ങള്‍ പരസ്പരം കൈമാറാന്‍ ചൈനയ്ക്കുമേൽ സമ്മര്‍ദം ചെലുത്താനുറച്ച് ഇന്ത്യ. ഇത്തരത്തില്‍ ഭൂപടം കൈമാറിയാല്‍ ഇരുരാജ്യങ്ങളുടെയും നിയന്ത്രണത്തിലിരിക്കുന്ന പ്രദേശങ്ങള്‍ കൃത്യമായി നിര്‍ണയിക്കാനാവുമെന്നും ഭരണനിര്‍വഹണവും പട്രോളിങ് മാനദണ്ഡങ്ങളും സുഗമമാകുമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്രയും നാളും അതിര്‍ത്തി ഭൂപടം കൈമാറാന്‍ ചൈന ഒരുക്കമല്ലായിരുന്നു. 22 വട്ടം നയതന്ത്ര ചര്‍ച്ചകള്‍ നടന്നിട്ടും ചൈന വഴങ്ങാന്‍ തയാറായില്ല. സെന്‍ട്രല്‍ സെക്ടറിന്റെ ഭൂപടം മാത്രമാണ് ഇതുവരെ കൈമാറിയത്. പടിഞ്ഞാറന്‍ സെക്ടറിന്റെ ഭൂപടം കൈമാറാന്‍ ചൈന തയാറാകാത്തതില്‍ ഭുരൂഹതയുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണിത്. ചൈന ഭൂപടകൈമാറ്റത്തിനു വിസമ്മതിച്ചാല്‍ രാജ്യാന്തര തലത്തില്‍ വിഷയം ശ്രദ്ധിക്കപ്പെടുമെന്നും ചൈനയ്ക്കു തിരിച്ചടിയാകുമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു.

English Summary: LAC face-off: India to push China for maps to clarify claim lines, actual control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com