ADVERTISEMENT

ന്യൂഡല്‍ഹി∙ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഒൻപതു ലക്ഷം കടന്നു. ആകെ കേസുകളുടെ എണ്ണം 9,06,752 (9.06 ലക്ഷം) ആയി ഉയർന്നു. ഒറ്റ ദിവസത്തിനിടെ 553 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 23,727 ആയി. നിലവിൽ 3,11,565 പേർ ചികിത്സയിലാണ്. ഇതുവരെ 5,71,460 പേര്‍ രോഗമുക്താരായി.

ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5,71,460 ആയി. സംസ്ഥാനത്ത് ആകെ 10,482 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ കേസുകളുടെ എണ്ണം 1,42,798 ആയി. 2,032 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ഇതുവരെ 1,13,740 കേസുകളും 3,411 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary: India's COVID19 Case tally crosses 9 lakh mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com