ADVERTISEMENT

കാഠ്മണ്ഡു∙ ശ്രീരാമൻ നേപ്പാള്‍ സ്വദേശിയായിരുന്നെന്ന വാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. ശ്രീരാമന്റെ ജന്മസ്ഥലമെന്നു ഹിന്ദുമതവിശ്വാസികൾ കരുതുന്ന അയോധ്യ യഥാർഥത്തിൽ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തുള്ള ചെറിയ ഗ്രാമമാണെന്നും നേപ്പാൾ പ്രധാനമന്ത്രി തിങ്കളാഴ്ച അവകാശപ്പെട്ടു. നേപ്പാൾ മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ എഎൻഐയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെയാണ് ഒലിയുടെ പുതിയ പ്രതികരണം.

നേപ്പാളിന്റെ സംസ്കാരം ഇന്ത്യ അടിച്ചമർത്തുകയും പിടിച്ചെടുക്കുകയും ചെയ്തതായും ഔദ്യോഗിക വസതിയിൽ നടന്ന ഒരു പരിപാടിയിൽ ഒലി ആരോപിച്ചു. ശാസ്ത്ര മേഖലയിൽ നേപ്പാളിന്റെ സംഭാവനകളെ വില കുറച്ചു കാണുകയാണ്. രാജകുമാരൻ ശ്രീരാമനു സീതയെ നൽകിയതു ഞങ്ങളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അയോധ്യയിൽനിന്ന് ശ്രീരാമനെ നൽകിയതും ‍ഞങ്ങളാണ്. എന്നാൽ‌ ഇന്ത്യയിലെ അയോധ്യയല്ല. കാഠ്മണ്ഡുവിൽനിന്ന് 135 കിലോമീറ്റർ അകലെയുള്ള ബിർഗുഞ്ച് ജില്ലയ്ക്ക് സമീപമുള്ള ഗ്രാമമാണ് അയോധ്യ.

സാംസ്കാരികമായി ഞങ്ങൾ അടിച്ചമര്‍ത്തപ്പെട്ടു. വസ്തുതകൾ അപഹരിക്കപ്പെട്ടെന്നും ഒലി പറഞ്ഞു. ശ്രീരാമൻ ഇന്ത്യനല്ലെന്നും നേപ്പാളിയാണെന്നും ഒലി അവകാശപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഉത്തർ പ്രദേശിലെ നഗരമാണ് ഇന്നത്തെ അയോധ്യ. നേപ്പാൾ പ്രധാനമന്ത്രിയുടെ പുതിയ അവകാശവാദമെത്തിയതോടെ വിമര്‍ശനവുമായി ശ്രീരാമ ഭക്തരും രംഗത്തുവരുന്നുണ്ട്. ഇന്ത്യൻ പ്രദേശങ്ങൾക്കു മേൽ അവകാശവാദമുന്നയിച്ച് നേപ്പാൾ പുതിയ ഭൂപടം ഇറക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കെ.പി. ശർമ ഒലിയുടെ പുതിയ അവകാശവാദം.

English Summary: Lord Ram Is Nepali Not Indian", Says Nepal Prime Minister KP Sharma Oli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com