ADVERTISEMENT

ആലപ്പുഴ∙ കോവിഡ് രോഗിയെ ക്വാറന്റീനിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൂട്ടയടിയായെന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയ്ക്കു കോവിഡുമായി ബന്ധമില്ല, വഴിത്തർക്കമാണെന്നു പഞ്ചായത്ത് പ്രസിഡന്റും പൊലീസും അറിയിച്ചു. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ കൂട്ടത്തല്ലു നടക്കുന്ന വിഡിയോയാണു പല സ്ഥലങ്ങളുടെ പേരിൽ പ്രചരിച്ചത്.

alappuzha-fight

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പെരുമ്പള്ളിയിൽ 26നു നടന്ന സംഘട്ടനത്തിന്റെ വിഡിയോയാണിത്. നേരത്തെയുള്ള വഴിത്തർക്കത്തിന്റെ തുടർച്ചയാണിതെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതയും തൃക്കുന്നപ്പുഴ പൊലീസും പറയുന്നു.

മുൻപും തർക്കമുണ്ടായിട്ടുണ്ടെന്നും ഒത്തുതീർപ്പാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. ക്വാറന്റീനിന്റെ പേരിൽ കൊല്ലം ജില്ലയിലെ പുനലൂരിൽ നടന്നതെന്ന വിധത്തിലും ഇതേ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

English Summary: Alappuzha Fight Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com