ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി നേതാക്കൾ ഇടതു ബന്ധം ആരോപിച്ച കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് പി.രാജനെ സ്ഥലംമാറ്റി. തിരുവനന്തപുരം സെൻട്രൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് ഓഫിസില്‍നിന്ന് നാഗ്പൂരിലെ ഓഫിസിലേക്കാണ് ഇന്നലെ വൈകിട്ടോടെ അനീഷിനെ സ്ഥലംമാറ്റിയത്. അടുത്തമാസം പത്താം തീയതിക്കു മുൻപ് നാഗ്പൂരിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ധനകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി എസ്.എ.അൻസാരി പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 2008 ബാച്ച് ഉദ്യോഗസ്ഥനാണ് അനീഷ്.

സ്വർണക്കടത്തു കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇടപെടലുണ്ടായെന്ന ബിജെപി നേതൃത്വത്തിന്റെ ആരോപണം നിഷേധിച്ച് അനീഷ് പി.രാജൻ രംഗത്തെത്തിയത് പാര്‍ട്ടി രാഷ്ട്രീയ വിവാദമാക്കിയിരുന്നു. സ്വർണക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ആരെങ്കിലും വിളിച്ചോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് അങ്ങനെ ഉണ്ടായിട്ടില്ലെന്ന് അനീഷ് പി.രാജൻ പറഞ്ഞത്.

ഇതിനു പിന്നാലെ, കസ്റ്റംസിലും കമ്യൂണിസ്റ്റുകാരുണ്ടെന്നും അവരുടെ പ്രസ്താവനകളുടെ ബലത്തിലാണ് മുഖ്യമന്ത്രി പിടിച്ചു നിൽക്കുന്നതെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. അനീഷിന്റെ സഹോദരൻ സിപിഎം പ്രവർത്തകനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. പ്രതിപക്ഷവും അനീഷിന്റെ സിപിഎം ബന്ധത്തിനെതിരെ വിമർശനങ്ങളുയർത്തി

English Summary: Customs joint commissioner Aneesh P Rajan who allegedly have relation with CPM transferred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com