ADVERTISEMENT

മേരിലന്‍ഡ്∙ മദ്യപിച്ച് കുഞ്ഞിനൊപ്പം കിടന്നുറങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിച്ച കേസില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് മേരിലാന്‍ഡ് കോടതി. ബാള്‍ട്ടിമോറില്‍ മ്യൂരിയല്‍ മോറിസണ്‍ എന്ന യുവതിയാണ് കുറ്റവിമുക്തയാക്കപ്പെട്ടത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോടതി വിധി വന്നിരിക്കുന്നത്.

ബിയര്‍ കഴിച്ച് ലഹരിയിലെത്തിയ മോറിസണ്‍ തന്റെ നാലു വയസ്സുകാരിയായ മകള്‍ക്കും നവജാതശിശുവിനുമൊപ്പം കിടന്നുറങ്ങി. കുഞ്ഞിന്റെ ഡയപ്പറും മാറി ആവശ്യമായ മുലപ്പാലും പമ്പുചെയ്തു വച്ചാണ് മോറിസണ്‍ കിടന്നത്. എന്നാല്‍ പിറ്റേന്നു പുലര്‍ച്ചെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ചുണ്ടുകള്‍ നീലനിറത്തിലായിരുന്നു. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് മോറിസണിനെതിരെ പൊലീസ് കേസെടുത്തു. അമ്മയ്ക്കൊപ്പം കിടന്ന കുഞ്ഞ് ശ്വാസംമുട്ടി മരിച്ചെന്നായിരുന്നു കേസ്. 

എന്നാല്‍ അമ്മയുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് സമര്‍ഥിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മോറിസണിനെ വെറുതെ വിട്ടത്. അമ്മയ്ക്കൊപ്പം കുഞ്ഞുകിടക്കുന്നത് കുറ്റകരമല്ലെന്നും കോടതി നിരീക്ഷിച്ചു. കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റല്ല. എന്നാല്‍ മദ്യപിച്ചുകൊണ്ട് കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് കുട്ടിയുടെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മോറിസണിന്റെ പ്രവൃത്തി അതിനുള്ള തെളിവാണ്. കുഞ്ഞിനെ തൊട്ടിലിലോ തനിയെ കട്ടിലിലോ കിടത്തിയുറക്കുന്നതാണ് നല്ലതെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.

എന്നാല്‍ മോറിസണിനെതിരെ കുറ്റം ചുമത്തുന്നത് സ്ത്രീകള്‍ക്കിടയിൽ അസമത്വം സൃഷ്ടിക്കുമെന്ന് ജഡ്ജി ഷെര്‍ളി എം. വാട്സ് പറഞ്ഞു. 2016ല്‍ നടന്ന മൂന്നുദിവസത്തെ വിചാരണയ്ക്കിടെ താന്‍ 12 ഔണ്‍സ് ബിയറും 40 ഔണ്‍സ് ബോട്ടിലിന്റെ പകുതിയോഴം മദ്യവും കഴിച്ചിരുന്നതായി മോറിസണ്‍ പറഞ്ഞിരുന്നു. രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ അമ്മ തന്റെ സഹോദരിക്കു മുകളിലൂടെ ഉരുണ്ടിരുന്നുവെന്നും എഴുന്നേല്‍പ്പിക്കാന്‍ നോക്കിയിട്ട് കഴിയുന്നില്ലായിരന്നുവെന്നും ഇവരുടെ നാലുവയസ്സുകാരിയായ മകള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുന്നത് തന്റെ കുടുംബത്തില്‍ പതിവാണെന്നും താനും അമ്മയും ഒരേകിടക്കയില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നും മോറിസണ്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ഓരോ വര്‍ഷവും യുഎസില്‍ ഏകദേശം 3500 ഓളം കുട്ടികളാണ് കൊല്ലപ്പെടുന്നത്. ഉറക്കത്തില്‍ ഇത്രയും കുട്ടികള്‍ മരിക്കുന്നത് സിഐഡിഎസ്, ശ്വാസംമുട്ടല്‍ എന്നിവ കാരണമാണെന്നാണ് കണ്ടെത്തല്‍.

English Summary: Baby Died After Mother Had Beer, Slept On Same Bed; Court Says Not Crime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com