ADVERTISEMENT

തിരുവനന്തപുരം∙ പൊലീസുകാരിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, 50 വയസ്സ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നു ഡിജിപിയുടെ നിർദേശം. 50 വയസു കഴിഞ്ഞ പൊലീസുകാർക്ക് സ്റ്റേഷൻ ഡ്യൂട്ടിയോ ഓഫിസ് ഡ്യൂട്ടിയോ ചെറിയ ഡ്യൂട്ടികളോ നൽകണം.

പൊലീസുകാർക്കു മറ്റെന്തെങ്കിലും അസുഖങ്ങളുണ്ടെങ്കിൽ 50 വയസിൽ താഴെ പ്രായമായവരാണെങ്കിലും അവരെ ഫീൽഡ് ഡ്യൂട്ടിക്കു നിയോഗിക്കരുത്. ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബത്തിനും നിർദേശം നൽകണം. അത്യാവശ്യ കാര്യങ്ങള്‍ക്കും ഓഫിസിലുമല്ലാതെയുമുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം.

കോവിഡ് ബാധിച്ച പൊലീസുകാർക്കു മികച്ച ചികിൽസ ലഭിക്കുന്നുണ്ടെന്നു മേലുദ്യോഗസ്ഥർ ഉറപ്പാക്കണം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണം.

English Summary: Additional directions issued in wake of increasing number of COVID-19 positive cases among Police Officers

കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയും: അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തിറങ്ങാം. പൊതുവിടങ്ങളിൽ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കാം, മാസ്കും കൈ കഴുകലും ശീലമാക്കാം, മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദിശ ടോൾ ഫ്രീ നമ്പർ 1056ൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com