ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ശനിയാഴ്ച 1129 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 752 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 10,862 പേർ. ഇതുവരെ രോഗമുക്തി നേടിയവർ 13,779. ഇന്ന് 17 പുതിയ ഹോട്സ്പോട്ടുകൾ; 23 പ്രദേശങ്ങളെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയിൽ 259 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസർകോട് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേർക്കും കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

എറണാകുളം

ജില്ലയിൽ ഇന്ന് 59 പേർക്ക്  രോഗം സ്ഥിരീകരിച്ചു.

∙വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ 

1. വെസ്റ്റ് ബംഗാൾ സ്വദേശി (33)

2. തമിഴ്നാട് സ്വദേശികൾ - 20 പേർ

∙ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ 

1. തൃക്കാക്കര കരുണാലയം കോൺവെന്റ് (85)

2. തൃക്കാക്കര കരുണാലയം കോൺവെന്റ് (80) 

3. തൃക്കാക്കര സ്വദേശി (40)

4. അങ്കമാലി തുറവൂർ സ്വദേശി (72)

5. കുന്നത്തുനാട് സ്വദേശി (14)

6. കുന്നത്തുനാട് സ്വദേശിനി  (38)

7. കുന്നത്തുനാട് സ്വദേശി  (17)

8. ഫോർട്ട് കൊച്ചി സ്വദേശി (59)

9. ഫോർട്ട് കൊച്ചി സ്വദേശിനി (52)

10. ഫോർട്ട് കൊച്ചി സ്വദേശി (30)

11. ഫോർട്ട് കൊച്ചി സ്വദേശി (31)

12. ഫോർട്ട് കൊച്ചി സ്വദേശി (41)

13. ഫോർട്ട് കൊച്ചി സ്വദേശി (36)

14. ഫോർട്ട് കൊച്ചി സ്വദേശി (40)

15. ഫോർട്ട് കൊച്ചി സ്വദേശിനി (31)

16. ഫോർട്ട് കൊച്ചി സ്വദേശി (35)

17. ഫോർട്ട് കൊച്ചി സ്വദേശി (60)

18. തിരുവാണിയൂർ സ്വദേശി (58)

19. തിരുവാണിയൂർ സ്വദേശിനി (56)

20. ആമ്പല്ലൂർ സ്വദേശിനി (49)

21. ബിനാനിപുരം സ്വദേശിനി (22)

22. വെങ്ങോല സ്വദേശി (53)

23. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശി (65)

24. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശിനി (63)

25. നായരമ്പലം സ്വദേശിനി (23)

26. പള്ളുരുത്തി സ്വദേശിനി (53)

27. പള്ളുരുത്തി സ്വദേശി (26)

28. വാരപ്പെട്ടി സ്വദേശിനി (57)

29. നാവിക സേന ഉദ്യോഗസ്ഥൻ (28)

30. നാവിക സേന ഉദ്യോഗസ്ഥൻ (25)

31. നാവിക സേന ഉദ്യോഗസ്ഥൻ (30)

32. നാവിക സേന ഉദ്യോഗസ്ഥൻ (21)

33. ഇന്ന് മരണപ്പെട്ട തൃക്കാക്കര സ്വദേശിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു (82)

34. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ (22)

35. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ ഇടപ്പള്ളി സ്വദേശിനി (49)

36. നോർത്ത് പറവൂർ സ്വദേശി(82) 

37. എടവനക്കാട് സ്വദേശി (22)

38. കൊച്ചി  സ്വദേശി (57)

ഇന്ന് 32 പേർ രോഗമുക്തി നേടി. ഇതിൽ 29 പേർ എറണാകുളം  ജില്ലക്കാരും 3 പേർ മറ്റ് ജില്ലക്കാരുമാണ്. ഇന്ന് 645 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 900 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  11096  ആണ്. ഇതിൽ 9200 പേർ വീടുകളിലും, 192 പേർ കോവിഡ് കെയർ സെന്ററുകളിലും 1704 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 120 പേരെ പുതുതായി ആശുപത്രിയിൽ/ എഫ്എൽറ്റിസി പ്രവേശിപ്പിച്ചു.  

വിവിധ ആശുപ്രതികളിൽ/ എഫ്എൽറ്റിസികളിൽ നിന്ന് 76 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 886  ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 618 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 891 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 882 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1571 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ജില്ലയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ഡോക്ടർമാർ ,നഴ്സ്മാർ മറ്റ് ജീവനക്കാർക്കും, വോളന്റീർമാർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

മലപ്പുറം

ജില്ലയില്‍ ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിതനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചിരുന്നു. ജില്ലയില്‍ 141 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 74 പേര്‍ക്ക് നേരത്തെ രോഗബാധയുണ്ടായവരുമായുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 28 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്ന് 36 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,368 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

∙നിരീക്ഷണത്തിലുള്ളത് 32,547 പേര്‍

32,547 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 817 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 543 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 13 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 35 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 48 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 33 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 140 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,393 പേര്‍ വീടുകളിലും 1,337 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

∙59,244 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍, ആന്റിബോഡി വിഭാഗങ്ങളിലുള്‍പ്പടെ 66,254 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 64,551 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 59,244 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,549 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കോട്ടയം

ജില്ലയില്‍ ഇന്ന് ലഭിച്ച 861 സാമ്പിള്‍ പരിശോധന ഫലങ്ങളില്‍ 47 എണ്ണം പോസിറ്റീവായി. ഇതില്‍ 38 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റസിഡന്‍റ് ഡോക്ടറും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും ആലപ്പുഴ മുഹമ്മ സ്വദേശിയും ഇടുക്കി തൊടുപുഴ സ്വദേശിനിയും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി എത്തിയ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ 57 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 557 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 1241 പേര്‍ക്ക് രോഗം ബാധിച്ചു. 683 പേര്‍ രോഗമുക്തി നേടി. ഇന്ന് ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ആകെ 9385 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. ഇതുവരെ 31834 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നു മാത്രം 836 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

∙ആരോഗ്യ പ്രവര്‍ത്തകന്‍

1.കോട്ടയം മെഡിക്കല്‍ കോളജിലെ റസിഡന്‍റ് ഡോക്ടര്‍(29)

∙സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

2.അതിരമ്പുഴ സ്വദേശി(28)

3.അതിരമ്പുഴ സ്വദേശി(57)

4.അതിരമ്പുഴ സ്വദേശി(50)

5.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(83)

6.അയ്മനം കുടമാളൂര്‍ സ്വദേശി(49)

7.ഭരണങ്ങാനം സ്വദേശി(27)

8.ചങ്ങനാശേരി പുഴവാത് സ്വദേശി(65)

9.ചങ്ങനാശേരി മാമ്മൂട് സ്വദേശി(22)

10.ഏറ്റുമാനൂര്‍ സ്വദേശിനി(40)

11.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(41)

12.ഏറ്റുമാനൂര്‍ സ്വദേശി(18)

13.കടുത്തുരുത്തി സ്വദേശി(48)

14.കടുത്തുരുത്തി സ്വദേശിനി(58)

15.കാണക്കാരി കടപ്പൂര്‍ സ്വദേശി(50)

16.കോട്ടയം സ്വദേശി(23)

17.കോട്ടയം സ്വദേശി(94)

18.കോട്ടയം വേളൂര്‍ സ്വദേശി(43)

19.കോട്ടയം സ്വദേശിനി(22)

20.മൂലവട്ടം സ്വദേശി(31)

21.മൂലവട്ടം സ്വദേശി(35)

22.കുമരകം സ്വദേശിനി(23)

23.കുറിച്ചി സ്വദേശിനി(88)

24.കുറിച്ചി സ്വദേശിനി(36)

25.കുറിച്ചി സ്വദേശിനിയായ പെണ്‍കുട്ടി(8)

26.മാടപ്പള്ളി സ്വദേശി(29)

27.മണര്‍കാട് സ്വദേശിനി(26)

28.മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി(10)

29.മേലുകാവ് സ്വദേശി(25)

30.ആലപ്പുഴ മുഹമ്മ സ്വദേശിനി(16)

31.പാലാ സ്വദേശി(30)

32.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(28)

33.പാറത്തോട് സ്വദേശി(30)

34.ഉദയനാപുരം സ്വദേശി(27)

35.വൈക്കം സ്വദേശിനി(26)

36.വൈക്കം സ്വദേശി(34)

37.വൈക്കം സ്വദേശിനി(46)

38.വൈക്കം സ്വദേശി(34)

39.ഇടുക്കി തൊടുപുഴ സ്വദേശിനിയായ പെണ്‍കുട്ടി(9)

∙വിദേശത്തുനിന്ന് വന്നവര്‍

40.ജൂലൈ 16ന് സൗദി അറേബ്യയില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശി(55)

41.ബഹ്റൈനില്‍നിന്ന് ജൂലൈ 14ന് എത്തിയ ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(54)

42.ദുബായില്‍നിന്നും ജൂലൈ 15ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(28)

43.യുകെയില്‍നിന്നും ജൂലൈ 13ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(59)

44.ദുബായില്‍നിന്നും ജൂലൈ 13ന് എത്തിയ കടുത്തുരുത്തി സ്വദേശി(28)

∙മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍

45.ജൂലൈ 28ന് ബാംഗ്ലൂരില്‍നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി(21)

46.രോഗം സ്ഥീരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിക്കൊപ്പം ബാംഗ്ലൂരില്‍നിന്നെത്തിയ സഹോദരി(30)

47. ജൂലൈ 17ന് ഡല്‍ഹിയില്‍നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി(58)

ആലപ്പുഴ

ജില്ലയിൽ 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ. 46 പേർക്ക് സമ്പർക്കത്തിലൂടെ രോഗം മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യപ്രവർത്തകയ്ക്കും  രോഗം.

1.സൗദിയിൽ നിന്നും എത്തിയ വെണ്മണി സ്വദേശിയായ പെൺകുട്ടി. 

2 ഖത്തറിൽ നിന്നും എത്തിയ 32 വയസ്സുള്ള ആലപ്പുഴ സ്വദേശി. 

3സൗദിയിൽ നിന്നും എത്തിയ 52 വയസ്സുള്ള ആലപ്പുഴ സ്വദേശി. 

4സൗദിയിൽ നിന്നും എത്തിയ 25 വയസ്സുള്ള മാന്നാർ സ്വദേശി.

 5 ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയായ ആൺകുട്ടി. 

6 സൗദിയിൽ നിന്നും എത്തിയ 22 വയസ്സുള്ള ആലപ്പുഴ സ്വദേശി.

7. ബഹറിനിൽ നിന്നും എത്തിയ 52 വയസ്സുള്ള ആറാട്ടുവഴി സ്വദേശി

.8. ദുബായിൽ നിന്നും എത്തിയ 35 വയസ്സുള്ള ആലപ്പുഴ സ്വദേശിനി. 

9. ബാംഗ്ലൂരിൽ നിന്നും എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.

 10 ബാംഗ്ലൂരിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി.

 11 ഡൽഹിയിൽ നിന്നും എത്തിയ 24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.

 12 ബാംഗ്ലൂരിൽ നിന്നും എത്തിയ 30 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി. 

13 ഗുജറാത്തിൽ നിന്നും എത്തിയ ചെന്നിത്തല സ്വദേശിയായ പെൺകുട്ടി.

 14 ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ 31 വയസ്സുള്ള ആലപ്പുഴ സ്വദേശി.

 15 മുംബൈയിൽ നിന്നും എത്തിയ 56 വയസ്സുള്ള ചെറിയനാട് സ്വദേശി. acvnews

∙സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

16-61 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ അമ്പത്തി മൂന്ന് വയസ്സുള്ള കാട്ടൂർ സ്വദേശിനി, 41 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 34 വയസ്സുള്ള കാട്ടൂർ സ്വദേശി, 29 വയസ്സുള്ള കരുവാറ്റ സ്വദേശിനി, 54 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, ചെട്ടിക്കാട് സ്വദേശിനിയായ പെൺകുട്ടി, 20 വയസ്സുള്ള തെക്കേക്കര സ്വദേശിനി, പുന്നപ്ര സ്വദേശിനിയായ പെൺകുട്ടി, അമ്പലപ്പുഴ സ്വദേശിയായ ആൺകുട്ടി, 28 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 34 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി, 30 വയസ്സുള്ള അർത്തുങ്കൽ സ്വദേശി, 85 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി, 65 വയസ്സുള്ള കുത്തിയതോട് സ്വദേശി, 54 വയസ്സുള്ള ആലപ്പുഴ സ്വദേശി, 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 47 വയസുള്ള ആലപ്പുഴ സ്വദേശിനി, 34 വയസ്സുള്ള ചെട്ടികാട് സ്വദേശി, 55 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 24 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 52 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 26 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 58 വയസുള്ള അർത്തുങ്കൽ സ്വദേശി, 36 വയസ്സുള്ള ആലപ്പുഴ സ്വദേശി, 49 വയസ്സുള്ള പാണാവള്ളി സ്വദേശിനി, 56 വയസ്സുള്ള ആലപ്പുഴ സ്വദേശി, 52 വയസ്സുള്ള ചേർത്തല സ്വദേശി, 35 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 38 വയസ്സുള്ള ചെട്ടികാട് സ്വദേശി, 49 വയസ്സുള്ള പട്ടണക്കാട് സ്വദേശി, അറുപത്തിരണ്ട് വയസ്സുള്ള ചെട്ടികാട് സ്വദേശി, 34 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി, 60 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 52 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 58 വയസുള്ള അർത്തുങ്കൽ സ്വദേശിനി, 46 വയസ്സുള്ള തെക്കേക്കര സ്വദേശിനി, കുത്തിയതോട് സ്വദേശിയായ2 ആൺകുട്ടികൾ , 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 38 വയസ്സുള്ള ആലപ്പുഴ സ്വദേശി, 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 22 വയസ്സുള്ള ചേർത്തല സ്വദേശി, 20 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 36 വയസ്സുള്ള പുന്നപ്ര സ്വദേശി, കടക്കരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി.

62. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക.

63-65) 63 വയസ്സുള്ള ആലപ്പുഴ സ്വദേശി, 38 വയസ്സുള്ള പുറക്കാട് സ്വദേശി, 79 വയസ്സുള്ള  മുഹമ്മ സ്വദേശിനി . ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആകെ 699 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 1082 പേർ രോഗമുക്തരായി.

പത്തനംതിട്ട

ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 59 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ചങ്ങനാശേരി ക്ലസ്റ്ററുമായി ബന്ധപ്പെട്ട് കോട്ടാങ്ങല്‍ കേന്ദ്രീകരിച്ചും, കുറ്റപ്പുഴ കേന്ദ്രീകരിച്ചും ഓരോ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

∙വിദേശത്തുനിന്ന് വന്നവര്‍

1) യുഎസിൽ നിന്നും എത്തിയ കിഴക്കേവെണ്‍പാല സ്വദേശിയായ 60 വയസുകാരന്‍

2) ദുബായില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിയായ 23 വയസുകാരന്‍. 

3) ഖത്തറില്‍ നിന്നും എത്തിയ കോയിപ്പുറം സ്വദേശിനിയായ 32 വയസുകാരി.

4) ദോഹയില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനിയായ 45 വയസുകാരി.

5) ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 39 വയസുകാരന്‍. 

6) ഒമാനില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 39 വയസുകാരന്‍

7) അബുദാബിയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 38 വയസുകാരന്‍. 

8) ബഹ്‌റനില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 28 വയസുകാരന്‍. 

9) ദുബായില്‍ നിന്നും എത്തിയ പൊടിയാടി സ്വദേശിയായ 43 വയസുകാരന്‍

10) ദോഹയില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിയായ 51 വയസുകാരന്‍.

11) ദുബായില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 31 വയസുകാരി.

12) യു.എസ്.എ.യില്‍ നിന്നും എത്തിയ കിഴക്കേവെണ്‍പാല സ്വദേശിയായ 65 വയസുകാരന്‍.

∙മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

13) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനിയായ 23 വയസുകാരി.

14) ഡല്‍ഹിയില്‍ നിന്നും എത്തിയ പൊടിയാടി സ്വദേശിനിയായ 34 വയസുകാരി.

15) ഡല്‍ഹിയില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനിയായ 30 വയസുകാരി.

16) ഡല്‍ഹിയില്‍ നിന്നും എത്തിയ തെളളിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍.

17) ഹൈദരാബാദില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിനിയായ 20 വയസുകാരി.

18) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ പെരുന്തുരുത്തി സ്വദേശിനിയായ 60 വയസുകാരി.

19) ഹൈദരാബാദില്‍ നിന്നും എത്തിയ തെങ്ങേലി സ്വദേശിനിയായ 56 വയസുകാരി.

20) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിനിയായ 32 വയസുകാരി..

21) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ പെരുന്തുരുത്തി സ്വദേശിയായ 64 വയസുകാരന്‍.

22) ഡല്‍ഹിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 45 വയസുകാരന്‍.

23) ഹൈദരാബാദില്‍ നിന്നും എത്തിയ പേരിങ്ങര സ്വദേശിയായ 31 വയസുകാരന്‍.

24) ബാംഗ്ലൂരില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 61 വയസുകാരന്‍.

25) ബാംഗ്ലൂരില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 23 വയസുകാരന്‍.

26) ഡല്‍ഹിയില്‍ നിന്നും എത്തിയ അഞ്ചുതെങ്ങ് സ്വദേശിനിയായ 42 വയസുകാരി.

∙സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 

27) കുറ്റപ്പുഴ സ്വദേശിയായ 69 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു. 

28) കോട്ടാങ്ങല്‍ സ്വദേശിയായ 75 വയസുകാരന്‍. കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു. 

29) കുറ്റപ്പുഴ സ്വദേശിയായ അഞ്ചു വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു. 

30) തിരുവല്ല സ്വദേശിയായ 51 വയസുകാരന്‍. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല. 

31) കുമ്പഴ സ്വദേശിനിയായ ഏഴു വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു. 

32) മെഴുവേലി സ്വദേശിനിയായ 47 വയസുകാരി. മെഴുവേലിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

33) തിരുവല്ല സ്വദേശിനിയായ രണ്ടു വയസുകാരി. തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

34) കലഞ്ഞൂര്‍ സ്വദേശിനിയായ നാലു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

35) കലഞ്ഞൂര്‍ സ്വദേശിനിയായ രണ്ടു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

36) കോട്ടാങ്ങല്‍ സ്വദേശിയായ 40 വയസുകാരന്‍. കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു. 

37) ആലംതുരുത്തി സ്വദേശിയായ 33 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

38) കുറ്റപ്പുഴ സ്വദേശിയായ 18 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു. 

39) കുമ്പഴ സ്വദേശിനിയായ എട്ടു വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു. 

40) തിരുവല്ലയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ 35 വയസുകാരന്‍. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല. 

41) തിരുവല്ലയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ 27 വയസുകാരന്‍. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല. 

42) തിരുവല്ലയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ 35 വയസുകാരന്‍. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല. 

43) കല്ലൂപ്പാറ സ്വദേശിയായ 71 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

44) കുറ്റപ്പുഴ സ്വദേശിനിയായ 40 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

45) കുറ്റപ്പുഴ സ്വദേശിനിയായ 21 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

46) പെരിങ്ങര സ്വദേശിയായ 76 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

47) അറുകാലിയ്ക്കല്‍ പടിഞ്ഞാറ് സ്വദേശിയായ 57 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭര്‍ത്താവാണ് 

48) മെഴുവേലി സ്വദേശിനിയായ 39 വയസുകാരി. മുന്‍പ് രോഗബാധിതനായി മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

49) കാരയ്ക്കല്‍ സ്വദേശിനിയായ 55 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

50) ഓതറ സ്വദേശിനിയായ 27 വയസുകാരി. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

51) കുറ്റപ്പുഴ സ്വദേശിയായ രണ്ടു വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

52) നിരണം സ്വദേശിയായ 32 വയസുകാരന്‍. നെടുമ്പ്രത്ത് ടീഷോപ്പ് നടത്തുന്നു. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

53) കാരയ്ക്കല്‍ സ്വദേശിയായ 14 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

54) കുറ്റപ്പുഴ സ്വദേശിനിയായ 55 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

55) കാരയ്ക്കല്‍ സ്വദേശിയായ നാലു വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

56) എഴുമറ്റൂര്‍ സ്വദേശിനിയായ 52 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

57) കുറ്റപ്പുഴ സ്വദേശിനിയായ 48 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

58) പരിങ്ങര സ്വദേശിനിയായ 49 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

59) എഴുമറ്റൂര്‍ സ്വദേശിയായ 54 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

60) തെളളിയൂര്‍ സ്വദേശിയായ 72 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്. 

61) കുറ്റപ്പുഴ സ്വദേശിയായ 30 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

62) വല്ലന സ്വദേശിനിയായ 33 വയസുകാരി. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.

63) ഓതറ സ്വദേശിനിയായ 28 വയസുകാരി. സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല. 

64) കുറ്റപ്പുഴ സ്വദേശിനിയായ 38 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

65) തെങ്ങമം സ്വദേശിനിയായ 57 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

66) തിരുവല്ല സ്വദേശിനിയായ 35 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

67) കല്ലൂപ്പാറ സ്വദേശിനിയായ 59 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

68) കുറ്റപ്പുഴ സ്വദേശിനിയായ 31 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

69) കുറ്റപ്പുഴ സ്വദേശിയായ 19 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

70) ചായലോട് സ്വദേശിനിയായ ആറു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

71) കിടങ്ങന്നൂര്‍ സ്വദേശിനിയായ 45 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

72) കലഞ്ഞൂര്‍ സ്വദേശിയായ 22 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

73) ചാത്തങ്കേരി സ്വദേശിനിയായ 50 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

74) കുറ്റപ്പുഴ സ്വദേശിയായ 60 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

75) ആലംത്തുരുത്തി സ്വദേശിനിയായ 25 വയസുകാരി. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

76) കുറ്റപ്പുഴ സ്വദേശിയായ 63 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

77) കാരയ്ക്കല്‍ സ്വദേശിനിയായ 29 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

78) എഴുമറ്റൂര്‍ സ്വദേശിനിയായ 48 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

79) അടൂര്‍, പന്നിവിഴ സ്വദേശിയായ 44 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

80) തിരുവല്ല സ്വദേശിയായ 42 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

81) തെളളിയൂര്‍ സ്വദേശിനിയായ 62 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്. 

82) തെക്കേമല സ്വദേശിയായ 40 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

83) ചാത്തങ്കേരി സ്വദേശിയായ 57 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്. 

84) കുമ്പഴ സ്വദേശിനിയായ ഒന്നര വയസുകാരി. കുമ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

85) തിരുവല്ല സ്വദേശിനിയായ 21 വയസുകാരി. കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

കൂടാതെ ജില്ലയില്‍ രോഗബാധിതരായി പ്രഖ്യാപിച്ച തിരുവനന്തപുരം, ആലപ്പുഴ ജില്ലക്കാരായ രണ്ടു പേരെ പ്രസ്തുത ജില്ലകളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 1532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 673 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 42 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1061 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 469 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 460 പേര്‍ ജില്ലയിലും, ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 109 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 115 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 4 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 67 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 31 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 19 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 131 പേരും ഐസൊലേഷനില്‍ ഉണ്ട്. 

സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 490 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 90 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 3515 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1143 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1510 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 96 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 71 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6168 പേര്‍ നിരീക്ഷണത്തിലാണ്. 

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാംപിളുകള്‍

ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍: 

1 ദൈനംദിന പരിശോധന

(ആര്‍ടിപിസിആര്‍ ടെസ്റ്റ്) 36900, 639, 37539.

2 ട്രൂനാറ്റ് പരിശോധന 813, 21, 834.

3 റാപ്പിഡ് ആന്റിജന്‍ പരിശോധന 2427, 186, 2613.

4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.

ആകെ ശേഖരിച്ച സാമ്പിളുകള്‍ 40625, 846, 41471.

1919 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

English Summary : Covid 19 : Kerala district wise updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com