ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറ്റാഷയെ പറ്റിച്ചും സ്വര്‍ണം കടത്തി. കൂടുതല്‍ കമ്മിഷന്‍ ചോദിച്ചതോടെയാണ് കടത്തിയ സ്വര്‍ണത്തിന്റെ അളവ് കുറച്ചു പറഞ്ഞ് അറ്റാഷയെ കബളിപ്പിച്ചത്. ലോക്ഡൗണിനു മുന്‍പ് വരെ 20 തവണ സ്വര്‍ണം കടത്തിയ പ്രതികള്‍ ഓരോ തവണയും അഞ്ചു മുതല്‍ ഏഴു കിലോ വരെയാണ് കേരളത്തിലെത്തിച്ചത്.

എന്നാല്‍ അറ്റാഷയോട് മൂന്നു കിലോ സ്വര്‍ണം മാത്രമാണ് കടത്തിയതെന്ന് കുറച്ച് പറഞ്ഞായിരുന്നു കബളിപ്പിക്കല്‍. അറ്റാഷയ്ക്ക് കൂടുതല്‍ തുക കമ്മിഷന്‍ നല്‍കിയെന്ന് പറഞ്ഞ് പ്രതികള്‍ കെ.ടി.റമീസിനെയും കബളിപ്പിച്ചതായി മൊഴികൊടുത്തു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.

Swapna-and-Sandeep

English Summary : Swapna and Sandeep smuggled gold even deceiving attache

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com