ADVERTISEMENT

കോട്ടയം∙ സംസ്ഥാനത്തു ഇന്നു നാല്‌ കോവിഡ് മരണം. ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പൂച്ചപ്ര വരമ്പനാൽ വി.പി.അജിതൻ (55), മലപ്പുറം പെരുവള്ളൂര്‍ കടമ്പോടന്‍ കോയാമു (82), തൃക്കാക്കര ആലുങ്കല്‍ ദേവസി(82), ഒറ്റപ്പാലം വാണിയംകുളം സ്വദേശിനി എസ്. സിന്ധു (34) എന്നിവരാണ് മരിച്ചത്.

∙ കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് സ്പെഷൽ ബ്രാഞ്ച് എസ്ഐ വി.പി.അജിതൻ മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള അജിതന്റെ ആരോഗ്യസ്ഥിതി ഗുരുതരമായപ്പോൾ ബുധനാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. വെള്ളിയാഴ്ച രാത്രി 11.45 മണിയോടെ ഹൃദയസ്തംഭനം മൂലമാണ് അന്ത്യം. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗം ബാധിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിക്കുന്നത്. ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്ന അജിതന് ഭാര്യയിൽനിന്നാണ് കോവിഡ് രോഗം ബാധിച്ചതെന്നാണ‌ു നിഗമനം. ഭാര്യ ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയാണ്. ഇവർക്ക് കോവിഡ് ബാധിച്ചത് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽനിന്നാണ്. ഇദ്ദേഹത്തിന്റെ മകനും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം കോവിഡ് മുക്തരായിരുന്നു. മൃതദേഹം പൂച്ചപ്രയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരിച്ചു. ഭാര്യ രമണി. മക്കൾ അഭിൻ, അക്ഷയ.

∙ മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇന്നു രാവിലെ 10.30ന് ആയിരുന്നു മരണം. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ 10 കുടുംബാംഗങ്ങൾ കോവിഡ് ചികിത്സയിലുണ്ട്.

∙ എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിന് കോവിഡ്–19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ച തൃക്കാക്കര ആലുങ്കല്‍ ദേവസിക്കാണ്(82) വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ഒപ്പംനിന്ന മകനും കോവിഡ് പോസറ്റീവാണ്.

∙ പാലക്കാട് ജില്ലാ ആശുപത്രിയിലും കോവിഡ് മരണം. ഒറ്റപ്പാലം വാണിയംകുളം സ്വദേശിനി എസ്. സിന്ധു(34) ആണ് ഇന്നു പുലർച്ചെ മൂന്നുമണിക്ക് മരിച്ചത്. ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ കോവിഡ് 19 പോസിറ്റീവാകുകയായിരുന്നു. വള്ളുവനാട് ആശുപത്രിയിൽ നിന്ന് രോഗം ഗുരുതരമായതോടെയാണ് ഇവരെ പാലക്കാട് ജില്ലാശുപത്രിയിലേയ്ക്ക് എത്തിച്ചത്. കോവിഡ് പോസിറ്റീവാണെന്നു വ്യക്തമായതോടെ ട്രോമ ഐസിയുവിൽ പ്രവേശിപ്പിക്കുയായിരുന്നു. 

English Summary: Kerala COVID-19 deaths August 01, 2020

കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയും: അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തിറങ്ങാം. പൊതുവിടങ്ങളിൽ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കാം, മാസ്കും കൈ കഴുകലും ശീലമാക്കാം, മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദിശ ടോൾ ഫ്രീ നമ്പർ 1056ൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com