ADVERTISEMENT

ഏറ്റുമാനൂർ∙ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ കൂടുതൽ പേരിലേക്ക് കോവി‍ഡ് പടർന്നുപിടിക്കുന്നു. ഇന്നു നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഏറ്റുമാനൂർ ക്ലസ്റ്ററിലെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയില്‍ 7 പേര്‍ക്കും അതിരമ്പുഴ പഞ്ചായത്തില്‍ 13 പേര്‍ക്കുമാണ് രോഗം. കോവിഡ് സ്ഥിരീകരിച്ച നഗരസഭാ കൗണ്‍സിലറുടെ ഭാര്യയ്ക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചു.

അതിനിടെ, സെക്രട്ടേറിയറ്റിലെ ലാബിലെ ജീവനക്കാരിയായ കാച്ചാണി സ്വദേശിക്കും രോഗം ബാധിച്ചു. യുവതി ഇന്നും ജോലിക്കെത്തിയിരുന്നു. മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. വര്‍ക്കല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കും കോവിഡ് ബാധിച്ചു. രണ്ട് വനിതാ പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട്ടെ പിങ്ക് പൊലീസ് സര്‍വീസ് നിര്‍ത്തിവച്ചു. യൂണിറ്റിലെ മുഴുവന്‍ പൊലീസുകാരും ക്വാറന്റീനില്‍ പ്രവേശിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയോജന കേന്ദ്രങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ മാത്രമെ പുറത്തുപോകാവൂ. പുറത്തുപോകുന്നയാള്‍ അന്തേവാസികളുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും, നിര്‍ദേശം ലംഘിച്ചാല്‍ നടപടിയെന്നും മുന്നറിയിപ്പുണ്ട്.

English Summary: New covid cases registered in Kottayam Ettumanoor cluster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com