ADVERTISEMENT

പത്തനംതിട്ട∙ ചിറ്റാർ കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവു മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യയെന്ന റിപ്പോർട്ട് കുടുംബാംഗങ്ങൾ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി ടി.ടി. മത്തായിയുടെ സഹോദരന്‍ രംഗത്തെത്തി. കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തില്‍ മുക്കിക്കൊന്നെന്നാണ് സഹോദരന്റെ ആരോപണം. അമ്മയെ വനം ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്നും അദ്ദേഹം പറയുന്നു. ഭർത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു.

ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടപ്പന പടിഞ്ഞാറെചരുവിൽ പി.പി. മത്തായിയുടെ (പൊന്നുമോൻ – 41) മരണത്തെക്കുറിച്ച് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്നു കണ്ടെത്തിയത്. സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ചെയർമാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്. മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ അടക്കമുള്ള 7 വനപാലകർ നിർബന്ധിത അവധിയിലാണ്.

നാട്ടുകാരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് വനം വകുപ്പ് ഉത്തരവിട്ടത്. ക്യാമറ കേടുവരുത്തിയെന്നാരോപിച്ച് വനപാലകർ കസ്റ്റഡിയിലെടുത്ത ടി.ടി. മത്തായിയുടെ മൃതദേഹം രാത്രിയാണ് വീടിനോട് ചേർന്ന കിണറ്റിൽ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ച് അവശനാക്കി കിണറ്റിൽ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

English Summary: Pathanamthitta PP Mathai death: Relatives deny Forest Department Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com