ADVERTISEMENT

കോട്ടയം ∙ കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടുക്കിയിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ വി.പി. അജിതനാണ് (55) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. കഞ്ഞിക്കുഴി സ്റ്റേഷനിലായിരുന്നു ജോലി. വെള്ളിയാമറ്റം പൂച്ചാപ്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിക്കുന്നത്. രോഗബാധിതനായ അജിതൻ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള അജിതന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ബുധനാഴ്ച രാത്രി ഇടുക്കിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. വെള്ളി രാത്രി 11.45 ഓടെയായിരുന്നു മരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com