ADVERTISEMENT

പുണെ∙ ജൂലൈയിൽ പുണെയിലെ 400 മരണങ്ങൾ രേഖപ്പെടുത്താതെ പോയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പുണെ മേയർ മുരളീധർ മോഹൽ. വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയിൽ വിഷയം മോഹല്‍ ഉന്നയിച്ചിരുന്നു. കോവിഡ് സ്ഥിതി വിലയിരുത്താന്‍ പുണെയിൽ എത്തിയതായിരുന്നു ഉദ്ധവ്. ആരോപണങ്ങളെ തുടർന്ന് ജില്ലാ കലക്ടർ നവൽ കിഷോർ റാം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എല്ലാ മാസവും കുറഞ്ഞത് 400–500 മരണങ്ങൾ രേഖപ്പെടുത്താതെ പോകുന്നുണ്ടെന്ന ആരോപണം വെള്ളിയാഴ്ചയും അദ്ദേഹം ഉന്നയിച്ചു. സസൂൺ ജനറൽ ആശുപത്രി, നഗരത്തിലെ സ്വകാര്യ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള മരണങ്ങളാണ് രേഖപ്പെടുത്താത്തത്.

സസ്സൂൺ ആശുപത്രിയിൽ ദിവസവും കുറഞ്ഞത് 12 മരണങ്ങള്‍ക്കു പിന്നിലെങ്കിലും കോവിഡ് ആണെന്നാണ് സംശയിക്കപ്പെടുന്നത്. സ്വകാര്യ ആശുപത്രികളിലെയും സ്ഥിതി സമാനമാണ്. മരിച്ചശേഷം ആശുപത്രിയിലെത്തിക്കുന്നതോ ആശുപത്രിയിൽ എത്തിച്ചയുടനെ മരിക്കുന്നവരോ ആണിവർ. സംസ്ഥാനത്തിന്റെ മാർഗനിർദേശം അനുസരിച്ച് മരിച്ചവരിൽ പരിശോധന നടത്തുന്നില്ല. എന്നാൽ ഡോക്ടർമാർ എക്സ്റേ എടുക്കുമ്പോൾ കോവിഡ്–19ന്റെ ലക്ഷണങ്ങൾ കാണുന്നുമുണ്ട്. രോഗികളെ നേരത്തേ കണ്ടെത്തി ചികിത്സ കൊടുത്താൽ മാത്രമേ ഇത്തരം മരണങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ, അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Pune Mayor alleges 400 unaccounted suspected COVID-19 deaths

കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയും: അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തിറങ്ങാം. പൊതുവിടങ്ങളിൽ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കാം, മാസ്കും കൈ കഴുകലും ശീലമാക്കാം, മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദിശ ടോൾ ഫ്രീ നമ്പർ 1056 ൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com