sections
MORE

രാജ്യസഭാ എംപിയും സമാജ്‌വാദി പാർട്ടി മുൻ നേതാവുമായ അമർ സിങ് അന്തരിച്ചു

Amar-Singh
അമർ സിങ്
SHARE

ന്യൂഡൽഹി∙ രാജ്യസഭാ എംപിയും സമാജ്‌വാദി പാർട്ടി മുൻ നേതാവുമായ അമർ സിങ് (64) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സിയിലായിരുന്നു. ശനിയാഴ്ച സിംഗപ്പൂരിൽവച്ചായിരുന്നു അന്ത്യം. ശസ്ത്രക്രിയക്കായി മാർച്ചിലാണ് സിംഗപ്പൂരിലേക്ക് പോയത്.

2008ൽ യുഎസുമായുള്ള ആണവ കരാറിനെച്ചൊല്ലി ഇടതുപക്ഷം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ, സമാജ്‌വാദി പാർട്ടി യുപിഎയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനു ചുക്കാൻ പിടിച്ചത് അമർ സിങ്ങായിരുന്നു. 2010ൽ അമർ സിങ്ങിനെയും ജയപ്രദയെയും ‘പാർട്ടി വിരുദ്ധ’ നടപടികൾ ആരോപിച്ച് എസ്പിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

എന്നാൽ 2016ൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ തന്നെ സ്വതന്ത്രനായി മത്സരിച്ചാണ് അമർ സിങ് വീണ്ടും രാജ്യസഭാംഗമായത്. ഹരീഷ് ചന്ദ്ര സിങ്ങിന്റെയും ഷൈൽ കുമാരി സിങ്ങിന്റെയും മകനായി 1956 ജനുവരി 27ന് അലിഗഡിൽ ജനിച്ച അമർസിങ് കൊൽക്കത്ത സെന്റ് സേവ്യേഴ്സ് കോളജിൽ നിന്നാണ് നിയമത്തിൽ ബിരുദം നേടിയത്. പങ്കജകുമാരി സിങ്ങിനെ വിവാഹം ചെയ്ത അദ്ദേഹത്തിന് ദൃഷ്ടിയെന്നും ദിഷയെന്നും പേരുള്ള രണ്ടുപെൺമക്കളാണുള്ളത്.

1996ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിരവധി പാർലമെന്ററി സമിതികളിൽ അംഗമായി. യുപിഎ സർക്കാരിന് 39അംഗങ്ങളുമായി പിന്തുണ നൽകിയതോടെയാണ് ദേശീയ രാഷ്ട്രീയത്തിൽ അമർസിങ്ങിന്റെ പേര് കട്ടിയുള്ള അക്ഷരങ്ങളിൽ കുറിക്കപ്പെട്ടത്. 2011ൽ പുറത്തിറങ്ങിയ ‘ബോംബെ മിഠായി’ എന്ന മലയാള സിനിമയിൽ അമർ സിങ് അഭിനയിച്ചിട്ടുണ്ട്.

English Summary: Rajya Sabha Member Amar Singh Dies At 64

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA