സ്വിസ് ആൽപ്സിനെ ഹിമാലയത്തോട് അടുപ്പിച്ച നയതന്ത്രജ്ഞൻ; സിബി ജോർജിന് ഡബ്ല്യുഎംസിയുടെ ആദരം

siby-george
സിബി ജോർജ്
SHARE

ന്യൂഡൽഹി∙ ജൂലൈ 31ന് ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങിയ അംബാസഡർ സിബി ജോർജിന് ഡബ്ല്യുഎംസി ഭാരവാഹികൾ സന്ദർശിച്ചു യാത്രാമംഗളങ്ങളും സ്നേഹോപഹാരവും നൽകി. ഊർജ്ജസ്വലതയോടെ എപ്പോഴും പ്രവർത്തിച്ച ഈ പാലാക്കാരൻ ഏവരുടെയും  പ്രശംസ പിടിച്ചുപറ്റിയ ആളാണ്. വിപ്ലവകരമായ മാറ്റങ്ങളാണ് തന്റെ കാലയളവിൽ ഇന്ത്യൻ എംബസി വഴി അദ്ദേഹം നടപ്പിൽ വരുത്തിയത്. സൂറിച്ചിൽ ആരംഭിച്ച കോൺസുലർ സർവീസ് എടുത്തു പറയത്തക്ക നേട്ടങ്ങളിലൊന്നാണ്. ഇന്ത്യയുടെ മാത്രം പൈതൃകമായ ആയുർവേദവും യോഗയും സ്വിറ്റ്സർലൻഡിൽ പ്രചരിപ്പിക്കുന്നതിനായി നടത്തിയ വിവിധ പ്രോഗ്രാമുകൾ സ്വിസ് സമൂഹത്തിൽ ഏറെ സ്വാധീനം സൃഷ്ടിച്ചു.

ഇന്ത്യയും സ്വിറ്റ്‌സർലൻഡും സൗഹൃദകരാർ ഒപ്പുവച്ചതിന്റെ 70 വർഷ ആഘോഷങ്ങൾ കഥകളി ഉൾപ്പെടെ വൈവിധ്യങ്ങളായ കലാസാംസ്കാരിക പരിപാടികൾ സ്വിറ്റ്സർലൻഡിനു ഒരു നവ്യാനുഭവമായി മാറി. സ്വിസ്  സാമ്പത്തിക വ്യവസായ സംരംഭകർ ഏറ്റവും കൂടുതൽ ഇന്ത്യയിൽ മുതൽമുടക്കിയതും  ഇദ്ദേഹത്തിന്റെ കാലയളവിലായിരുന്നു. സാമ്പത്തികരംഗം ഏറ്റവും മോശമായ കോവിഡ് കാലത്തും ക്രെഡിറ്റ്‌ സ്വിസ് ബാങ്ക്  5 ബില്യൻ സ്വിസ് ഫ്രാങ്ക് ഈയടുത്ത ദിവസം ഇന്ത്യയിൽ നിക്ഷേപിക്കുവാൻ തീരുമാനമെടുത്തത് എടുത്തു പറയേണ്ട നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മ വാർഷികാഘോഷവും ഇന്ത്യൻ പ്രസിഡന്റിന്റെ സ്വിറ്റ്സർലൻഡ് സന്ദർശനവും  ഏറ്റവും ഗംഭീരമാക്കിയപ്പോൾ സ്വിസ് സമൂഹത്തിനു മുന്നിൽ ഇന്ത്യ എന്ന മഹാരാജ്യത്തെ പറ്റിയുള്ള കാഴ്ചപ്പാട് മാറ്റി എഴുതപെടുകയായിരുന്നു. ഇക്കഴിഞ്ഞ മൂന്നു വർഷ ഈ കാലയളവിൽ ഇന്ത്യൻ എംബസിയുടെ ഏതെങ്കിലും ഒരു പ്രോഗ്രാം ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമായിരുന്നു എന്നു പറയുന്നതിൽ അതിശയോക്തിയില്ല. 

English Summary : WMC Swiss province honoured ambassador Sibi George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA