ADVERTISEMENT

കൊല്ലം/ഇടുക്കി∙ കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അടിയന്തര സാഹചര്യത്തെത്തുടർന്ന് ജയിലിലെ ഒരു സെൽ പ്രാഥമിക ചികിൽസ കേന്ദ്രമാക്കി മാറ്റാൻ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റി. ഇവർക്ക് എങ്ങനെയാണ് രോഗം പകർന്നതെന്നു കണ്ടെത്താനായിട്ടില്ല. മുഴുവൻ ജയിൽ ജീവനക്കാർക്കും ആന്റിജൻ പരിശോധന നടത്തും. 

ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും നാല് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം പട്ടം തേക്കുംമൂട് ബണ്ട് കോളനിയില്‍ 17 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുളവാക്കിയിട്ടുണ്ട്. ബണ്ട് കോളനിയില്‍ മൂന്നുദിവസത്തിനിടെ 52 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

കൊല്ലം കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. നാൽപതോളം ജീവനക്കാരോടു നിരീക്ഷണത്തിൽ പോകാൻ നിർദേശം. കൊട്ടാരക്കര നഗരസഭാ കാര്യാലയം അടയ്ക്കും. സമ്പർക്കത്തിലൂടെയാണു നഗരസഭാ സെക്രട്ടറിക്കു രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു‌. ഒരാഴ്ചയ്ക്കുള്ളിൽ നഗരസഭയിലെത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കും.

അതിനിടെ, ഇടുക്കി പീരുമേട് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫിസ് അടച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പഞ്ചായത്ത് ഓഫിസിൽ എത്തിയവർ ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

English Summary: 14 prisoners in Kollam district jail confirms covid, Elappara Panchayath President confirmed Covid positive

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com