17 ലക്ഷം കവിഞ്ഞ് രോഗബാധിതർ; ഒറ്റ ദിവസത്തിനിടെ 54,736 പേർക്ക് കൂടി രോഗം; മരണം 853

FRANCE-HEALTH-VIRUS-TESTS
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. തുടർച്ചയായ നാലാം ദിവസവും അരലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,50,724 ആയി.

ഒറ്റ ദിവസത്തിനിടെ 853 പേർ കൂടി മരിച്ചു. ആകെ മരണം 37,364 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 5,67,730 പേർ ചികിത്സയിലാണ്. ഇതുവരെ 11,45,630 പേർ രോഗമുക്തരായി. ആകെ 1,98,21,831 സാംപിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 4,63,172 സാംപിളുകളാണ് പരിശോധിച്ചത്.

English Summary: India's COVID tally crosses 17 lakh mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA