ADVERTISEMENT

ന്യൂഡൽഹി∙ സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസും മുഖ്യമന്ത്രിക്കസേരയുമാണെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു. ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവും പിണറായി. മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നടത്തുന്ന ഉപവാസം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ കേസിൽനിന്ന് കുറ്റവിമുക്തനാക്കിയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുരളീധർ റാവു  പറഞ്ഞു.

അതേസമയം, പ്രോട്ടോകോൾ ലംഘിച്ച് യുഎഇ കോൺസുലേറ്റിൽ നിന്ന് ഉപഹാരം സ്വീകരിച്ച മന്ത്രി കെ.ടി.ജലീലിനെതിരെ നടപടികൾ പരിശോധിച്ചു വരികയാണെന്ന് മന്ത്രി വി മുരളീധരൻ. പ്രോട്ടോകോൾ ലംഘനത്തെക്കാൾ മറ്റു ഗുരുതര കുറ്റകൃത്യങ്ങൾ ജലീലിനെതിരെ ഉയരുന്നുണ്ടെന്നും അദ്ദേഹം ‘മനോരമ ന്യൂസിനോട്’ പറഞ്ഞു. 

പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫിസും ദേശദ്രോഹികളെ സഹായിക്കുകയാണ്. രാജ്യതാൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും മുരളീധരൻ പറഞ്ഞു. ഒരു ദിവസം നീളുന്ന ഉപവാസമാണ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുരളീധരൻ ഡൽഹിയിൽ നടത്തുന്നത്.

English Summary : Muraleedhar Rao against Pinarayi Vijayan's stand on Kerala Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com