തമിഴ്നാട് ഗവർണർക്കും യുപി ബിജെപി അധ്യക്ഷനും കോവിഡ്; ഇരുവരും ക്വാറന്റീനിൽ

Swatantra-Dev-Singh-Banwarilal-Purohit
സ്വതന്ത്ര ദേവ് സിങ്, ബൻവാരിലാൽ പുരോഹിത്
SHARE

ചെന്നൈ∙ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനു കോവിഡ് പോസിറ്റീവ്. രാജ്ഭവനിലെ 87 ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ രാജ്ഭവനിൽ ക്വാറന്റീനിൽ കഴിയും.

ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു. സ്വതന്ത്ര ദേവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ഐസലേഷനിൽ തുടരും. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

English Summary: Tamil Nadu Governor and UP BJP Chief Test Positive for Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA