അറ്റാഷെ ഇപ്പോള്‍ സംശയമുനയിലില്ല; തിരിച്ചു വരില്ലെന്ന് ആരാണു പറഞ്ഞത്?: വി.മുരളീധരന്‍

1200-v-muraleedharan
വി.മുരളീധരൻ
SHARE

കൊച്ചി ∙ സ്വര്‍ണക്കടത്ത് കേസിൽ യുഎഇ അറ്റാഷെ സംശയമുനയില്‍ ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അറ്റാഷെയുടെ പങ്കിനെപ്പറ്റി ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അറ്റാഷെ രാജ്യം വിട്ടത് അദേഹത്തിന്റെ പേരില്‍ കേസില്ലാത്തതിനാലെന്നും  മനോരമ ന്യൂസ് കൗണ്ടര്‍പോയിന്‍റില്‍ വി.മുരളീധരന്‍ പറഞ്ഞു.

യുഎഇ അറ്റാഷെ തിരിച്ചുവരില്ലെന്ന് ആരാണ് പറഞ്ഞതെന്നു കേന്ദ്രമന്ത്രി ചോദിച്ചു. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജിലല്ലെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. നയതന്ത്ര ബാഗേജ് എന്ന വ്യാജേനയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

English Summary: V Muraleedharan on UAE Attache in Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA