ADVERTISEMENT

ബെംഗളൂരു∙ ഓട്ടോയ്ക്ക് അടുത്തുനിന്ന ഡ്രൈവര്‍ ഒരു നിമിഷത്തിനുള്ളില്‍ ആകാശത്തുകൂടി പറന്നുവന്ന്, സമീപത്തുകൂടി നടന്നുപോകുന്ന സ്ത്രീയുടെ പുറത്തേക്ക്. നിലത്തേക്കു തെറിച്ചുവീണു പരുക്കേറ്റ യുവതിയുടെ തലയില്‍ വേണ്ടിവന്നത് 52 തുന്നിക്കെട്ട്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന അപകട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

ബെംഗളൂരുവിലെ ടിസി പാല്യ റോഡിലാണ് കഴിഞ്ഞ മാസമായിരുന്നു സംഭവം അരങ്ങേറിയത്. റെഡ്‌ലൈന്‍ ലംഘനം കണ്ടെത്താന്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ കേബിള്‍ ആണ് വില്ലനായത്. അയഞ്ഞു കിടന്നിരുന്ന കേബിള്‍ ഓട്ടോയുടെ ചക്രത്തിനിടയില്‍ കുടുങ്ങി. ഇത് അഴിച്ചുമാറ്റാനായി ഡ്രൈവര്‍, റോഡിന്റെ സൈഡില്‍ ഓട്ടോ ഒതുക്കി.

ഇതിനുള്ള ശ്രമം തുടരുന്നതിനിടയില്‍ സ്പീഡിലെത്തിയ മറ്റൊരു വാഹനത്തില്‍ കുടുങ്ങി കേബിള്‍ പൊങ്ങുകയായിരുന്നു. കേബിളില്‍ കുടുങ്ങി ഏറെ ദൂരത്തേക്കു തെറിച്ചു പറന്ന ഓട്ടോ ഡ്രൈവര്‍ സമീപത്തുകൂടി നടന്നു പോകുകയായിരുന്ന സുനിത എന്ന സ്ത്രീയുടെ പുറത്തേക്കാണു വീണത്.

നാല്‍പത്തിരണ്ടുകാരിയായ സുനിത തന്റെ ഹോട്ടലായ അന്നപൂര്‍ണേശ്വരിയിലേക്കു നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന സുനിതയുടെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. സുനിതയുടെ തലയില്‍ 52 തുന്നിക്കെട്ട് ഇടേണ്ടിവന്നു. ഓട്ടോ ഡ്രൈവറുടെ പരുക്ക് സാരമുള്ളതല്ല.

English Summary: Auto driver comes flying like Anjaneya and crashes into woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com