sections
MORE

സിവിൽ സർവീസ്: അഞ്ചാം റാങ്ക് സി.എസ്. ജയദേവിന്; ആദ്യ 100ൽ 11 മലയാളികൾ

upsc-representational-image
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ 11 മലയാളികളും ഉൾപ്പെടുന്നു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.

റാങ്ക് നേടിയ മലയാളികൾ (റാങ്ക്, പേര് എന്നീ ക്രമത്തിൽ)

5 സി.എസ്. ജയദേവ് 

36 ആർ. ശരണ്യ

40 അശ്വതി ശ്രീനിവാസ്

45 സഫ്ന നസ്റുദ്ദീൻ

47 ആർ. ഐശ്വര്യ

55 അരുൺ എസ്. നായർ

68 എസ്. പ്രിയങ്ക

71 ബി. യശശ്വിനി 

89 നിഥിൻ കെ. ബിജു

92 എ.വി. ദേവി നന്ദന

99 പി.പി. അർച്ചന

പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആകെ 927 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം. ഇതിൽ 24 ഒഴിവുകൾ ഇന്ത്യൻ ഫോറിൻ സർവീസിലേക്കും 180 ഒഴിവുകൾ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കും 150 ഒഴിവുകൾ ഇന്ത്യൻ പൊലീസ് സർവീസിലേക്കുമാണ്.

സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

സിവിൽ സർവീസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു. പത്തനാപുരം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഫയർമാനായ ആശിഷ് ദാസ് 291–ാം റാങ്ക് നേടി കേരളാ സർവീസിനു തന്നെ അഭിമാനമായി മാറി. കേരളത്തിൽ നിന്നും റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരിൽ ഭൂരിഭാഗവും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്. ഈ വിജയത്തിൽ നിന്നും ഊർജമുൾക്കൊണ്ട് അക്കാദമിക്ക് ഭാവിയിലും മികച്ച നേട്ടങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ. വിജയികൾക്ക് സ്ത്യുത്യർഹമായ രീതിയിൽ ജനസേവനം ചെയ്യാനും  നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാകാനും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി  ആശംസിച്ചു.

English Summary : Civil Service: Kerala man C.S. Jeyadev from Kerala ranks 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA