പ്രഭാതസവാരിക്കിറങ്ങിയ ഇന്ത്യൻ വംശജ അമേരിക്കയിൽ കൊല്ലപ്പെട്ടു

crime
പ്രതീകാത്മക ചിത്രം
SHARE

ടെക്സസ്∙ പ്രഭാതസവാരിക്കിറങ്ങിയ ഇന്ത്യൻ വശംജയായ ഗവേഷക അമേരിക്കയിൽ കൊല്ലപ്പെട്ടു. ശർമിഷ്ഠ സെൻ(43) ആണ് പ്ലാനോ സിറ്റിയിലെ കിഷോം ട്രയൽ പാർക്കിൽ ഓഗസ്റ്റ് ഒന്നിന് കൊല്ലപ്പെട്ടത്. അരുവിയോട് ചേർന്നാണ് ശർമിഷ്ഠയുടെ ശരീരം കണ്ടെത്തിയത്.

രണ്ട് കുട്ടികളുടെ അമ്മയായ ശർമിഷ്ഠ മോളിക്യുലാർ ബയോളജിയിൽ പഠനം നടത്തുകയും കാൻസർ രോഗികൾക്കായി പ്രവർത്തിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബകാരി അബിയോന മോൺക്രിഫിനെ(29) പൊലീസ് ചൊവ്വാഴ്ച  കസ്റ്റഡിയിലെടുത്തു. മോഷണക്കുറ്റത്തിനാണ് ഇയാൾ അറസ്റ്റിലായത്.

കൊലപാതകം നടന്ന അതേ സമയത്ത് അടുത്തുള്ള വീടുകൾ തകർത്ത് മോഷണശ്രമം നടന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ടെക്സസ് പൊലീസ് അറിയിച്ചു. കായിക പ്രേമിയായ ശർമിഷ്ഠ എല്ലാ ദിവസവും രാവിലെ ഓടാൻ പോകാറുണ്ട്. മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയതാകാമെന്നാണു നിഗമനം.    

English summary: Indian-origin woman researcher killed US 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA