ADVERTISEMENT

അരീക്കോട് (മലപ്പുറം)∙ മുഖംമൂടി ധരിച്ചെത്തിയ ആൾ വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനു കുത്തേറ്റു. കീഴുപറമ്പ് കുനിയിൽ സ്വദേശി കോളക്കോടൻ ബഷീറിന് (54) ആണ് കുത്തേറ്റത്. ഇന്നു പുലർച്ചെ 5നാണ് സംഭവം. കോളിങ് ബെൽ അടിച്ചപ്പോൾ ഉണർന്ന് പുറത്തുവന്ന ബഷീറിനോട് ആദ്യം മകനെ അന്വേഷിക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. പരുക്കേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : Man in mask stabbed 54 year old man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com